Deshabhimani

സിബിഎൽ കൈനകരി ഫൈനലിനിടെ അരോമ ചുണ്ടൻ കാണികൾക്കിടയിലേക്ക് ഇടിച്ചുകയറി

Aroma
വെബ് ഡെസ്ക്

Published on Nov 07, 2026, 06:59 PM | 1 min read

ആലപ്പുഴ : സിബിഎൽ കൈനകരി വള്ളംകളിക്കിടെ ചുണ്ടൻവള്ളം കാണികൾക്കിടയിലേക്ക് ഇടിച്ചു കയറി. അരോമ ചുണ്ടനാണ് ട്രാക്ക് തെറ്റി അപകടത്തിൽപ്പെട്ടത്. ഫൈനൽ മത്സരത്തിനിടെയാണ് അപകടമുണ്ടായത്. ചെറുവള്ളങ്ങളിലും ചുണ്ടൻവള്ളം ഇടിച്ചു. അപകടത്തിലാർക്കും ​ഗുരുതര പരിക്കുകളില്ല.


ഫൈനൽ മത്സരത്തിന്റെ ആവേശത്തിനിടയിലാണ് അപകടമുണ്ടായത്. നെഹ്റു ട്രോഫി വള്ളംകളി ജേതാക്കളാണ് അരോമ ചുണ്ടൻ. യുബിസി എഫ്സിയുടെ വീയപുരം ചുണ്ടനാണ് സിബിഎൽ കൈനകരി വള്ളംകളിയിൽ ജേതാക്കളായത്. രണ്ടാം സ്ഥാനത്ത് പള്ളാതുരുത്തി ബോട്ട് ക്ലബിന്റെ മേൽപ്പാടൻ ചുണ്ടനും, അരോമ ചുണ്ടൻ മൂന്നാം സ്ഥാനത്താണ്. സിബിഎൽ വള്ളകളി മത്സരങ്ങൾ അതിന്റെ അവസാനഘട്ടത്തിലേക്ക് കടക്കുകയാണ്. ഇനി രണ്ട് സിബിഎൽ മത്സരങ്ങൾ കൂടിയാണ് നടക്കാനുള്ളത്. എട്ട് റൗണ്ടുകൾ പിന്നിട്ടപ്പോൾ അരോമയായിരുന്നു മുന്നിൽ. രണ്ട് മത്സരങ്ങൾ കൂടി അവസാനിക്കുന്നതോടെ ഈ വർഷത്തെ സിബിഎൽ ചാമ്പ്യന്മാർ ആരെന്ന് അറിയാൻ കഴിയും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home