Deshabhimani

മോദിക്ക് ഭയം ചോദ്യങ്ങളെ; 2029ൽ അധികാരത്തിൽനിന്ന് പുറത്താകും; അഭിജിത് ദീപ്കെ

Abhijeet Dipke
വെബ് ഡെസ്ക്

Published on Nov 07, 2026, 08:21 PM | 1 min read

കൊച്ചി : മോദി 2029നായി തയ്യാറായിക്കൊള്ളൂവെന്നും അദ്ദേഹം അധികാരത്തിൽ നിന്നും പുറത്തുപോകുമെന്നും സിജെപി നേതാവ്‌ അഭിജിത്‌ ദീപ്‌കെ. ബിജെപി-ആർഎസ്‌എസും പറയുന്നത്‌ മോദി എങ്ങോട്ടും പോകില്ലെന്നാണ്‌. 2029ൽ മോദി പുറത്തുപോകുന്നത്‌ കാണാം–അഭിജിത്‌ ദീപ്‌കെ പറഞ്ഞു. ജന്തർമന്തർ@കൊച്ചിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.


തെരഞ്ഞെടുപ്പിലൂടെ മാത്രമേ ഭരണമാറ്റം സാധ്യമാകൂ. അത്‌ സംഭവിക്കണമെങ്കിൽ തെരഞ്ഞെടുപ്പ്‌ ശരിയായ രീതിയിൽ നടക്കണം. അതിന്‌ ആദ്യം മുഖ്യതെരഞ്ഞെടുപ്പ്‌ കമ്മീഷണർ ഗ്യാനേഷ്‌കുമാർ രാജിവക്കണം. അദ്ദേഹം പോകുന്നതോടെ മോദിക്കും രക്ഷയില്ലാതാകും. നിങ്ങൾ ബിജെപിക്ക്‌ വോട്ട്‌ ചെയ്യുമോയെന്ന്‌ പരിശോധിക്കുകയും അവർക്ക്‌ ചെയ്‌തില്ലെങ്കിൽ വോട്ടർ പട്ടികയിൽ നിന്നും പേര്‌ വെട്ടിമാറ്റുകയും ചെയ്യുകയാണ്‌ എസ്‌ഐആറിലൂടെ.


ഭാവിയിൽ ആർക്കൊക്കെ വോട്ട് ചെയ്യാനുള്ള അവകാശമുണ്ടെന്ന്‌ അവർ തീരുമാനിക്കുന്ന സാഹചര്യം സൃഷ്ടിക്കാനും ശ്രമം നടക്കുന്നു. അധികാരത്തിൽ ആര് ഇരിക്കണം എന്ന് വോട്ടർമാർ തീരുമാനിക്കുന്നതാണ് ജനാധിപത്യം, അല്ലാതെ അധികാരത്തിലിരിക്കുന്നയാൾ ആരെല്ലാം വോട്ട് ചെയ്യണം എന്ന് തീരുമാനിക്കുന്നതല്ല. ഇന്ത്യയുടെയും രാജ്യത്തിന്റെ താൽപര്യങ്ങെളെയും ഒറ്റുകൊടുക്കുന്നത്‌ യുവജനങ്ങളല്ല, മോദിയാണ്‌. യുഎസ്‌ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപിന്‌ മുന്നിൽ പൂർണമായി പ്രധാനമന്ത്രി കീഴടങ്ങി. ട്രംപിന്റെയും വിദേശ രാജ്യങ്ങളുടെയും കളിപ്പാവയാണ്‌ മോദി. ചോദ്യങ്ങളെ നേരിടാൻ മോദിക്ക്‌ ഭയമാണ്‌. കാരണം ഇ‍ൗ രാജ്യത്തെ ജനങ്ങൾക്കായി അദ്ദേഹം ഒന്നും ചെയ്‌തട്ടില്ല. ഗാന്ധിയും അബേദ്‌കറും നെഹ്‌റുവും ഉൾപ്പെടെയുള്ളവർ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പേരാടുന്പോൾ മോദിയുടെ ആളുകൾ ബ്രിട്ടീഷുകാരുടെ ഷൂ പോളിഷ്‌ ചെയ്യുകയായിരുന്നു. ജന്തർമന്തറിലൂടെ രാജ്യം അതിന്റെ ശബ്ദം വീണ്ടെടുത്തു. സ്‌നേഹത്തിലൂടെയും ദയയിലൂടെയും ഭയത്തിന്റെയും വെറുപ്പിന്റെയും രാഷ്ട്രീയത്തെ നാം പരാജയപ്പെടുത്തണം. ഒരു ജന്തർമന്തർ പൂട്ടിയാൽ നൂറ്‌ ജന്തർമന്തർ ഉയർന്നുവരും, പോരാട്ടവും തുടരുമെന്നും അഭിജിത്‌ ദീപ്‌കെ പറഞ്ഞു.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home