ad
Deshabhimani

ക്ഷേത്രത്തിൽ മോഷണം നടത്തിയ 
പ്രതി പിടിയിൽ

ക്ഷേത്രത്തിൽ മോഷണം

മുകേഷ്‌

വെബ് ഡെസ്ക്

Published on Sep 17, 2025, 12:09 AM | 1 min read

ചാരുംമൂട്

നൂറനാട് ഇടക്കുന്നം അമ്പലത്തിനാൽ ദേവീക്ഷേത്രത്തിൽ മോഷണം നടത്തിയ ആളെ നൂറനാട് പൊലീസ് അറസ്റ്റുചെയ്‌തു. നൂറനാട് നെടുകുളഞ്ഞി മുറിയിൽ മുകേഷിനെയാണ്‌ (39) നൂറനാട് എസ്‌എച്ച്‌ഒ എസ് ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷകസംഘം പിടികൂടിയത്. ജൂലൈ ആറിന്‌ രാത്രിയിലായിരുന്നു കേസിന് ആസ്‌പദമായ സംഭവം. രാത്രിയോടെ ക്ഷേത്ര ജീവനക്കാർ പോയ സമയം പ്രതി ക്ഷേത്രത്തിൽ കടന്ന്‌ ശ്രീകോവിലിന്റെയും കാണിക്കവഞ്ചിയുടെയും പൂട്ട് പൊളിച്ച് മോഷണം നടത്തി കടന്നുകളയുകയായിരുന്നു. പിറ്റേദിവസം രാവിലെ ക്ഷേത്രത്തിലെത്തിയ ജീവനക്കാരാണ് പൂട്ട് പൊളിച്ചത് കണ്ടത്. ഉടനെ നൂറനാട് പൊലീസിൽ വിവരമറിയിച്ചു. നൂറനാട് പടനിലം എൽപിഎസിലും പ്രതി സമാനരീതിയിൽ മോഷണശ്രമം നടത്തിയിട്ടുണ്ട്. നൂറനാട് പൊലീസ് സ്റ്റേഷൻ പരിധിയിലും മറ്റും നടന്ന വിവിധ മോഷണങ്ങളിൽ പ്രതിക്ക് പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്. പ്രതിയെ മാവേലിക്കര കോടതിയിൽ ഹാജരാക്കി റിമാൻഡ്‌ചെയ്‌തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home