നിരീക്ഷണ കാമറകൾ മിഴിതുറന്നു

ആര്യാട് പഞ്ചായത്ത് ഓഫീസിൽ നിരീക്ഷണ കാമറകളുടെ കേന്ദ്രീകൃത സംവിധാനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ഡി മഹീന്ദ്രൻ ഉദ്ഘാടനംചെയ്യുന്നു
ആര്യാട്
തണ്ണീർമുക്കം റോഡിൽ തലവടി മുതൽ കോമളപുരം പാലംവരെ ഇനി മാലിന്യങ്ങൾ വലിച്ചെറിഞ്ഞാൽ പിടിവീഴും. ഇവിടെ 14 നിരീക്ഷണ കാമറകൾ മിഴിതുറന്നു. മാലിന്യം നിക്ഷേപിക്കുന്നത് പിടികൂടുക മാത്രമല്ല, ജനങ്ങളുടെ സുരക്ഷകൂടി പരിഗണിച്ചാണ് ആര്യാട് ബ്ലോക്ക് പഞ്ചായത്തും ആര്യാട് പഞ്ചായത്തുംചേർന്ന് സിസിടിവി കാമറകൾ സ്ഥാപിച്ചത്. കാമറകൾ ആര്യാട് പഞ്ചായത്ത് ഓഫീസുമായിട്ടാണ് ബന്ധിപ്പിച്ചിട്ടുള്ളത്. ബ്ലോക്ക് പഞ്ചായത്ത് ഏഴുലക്ഷം രൂപയും പഞ്ചായത്ത് ഒരുലക്ഷം രൂപയും വിനിയോഗിച്ചു. സിസിടിവി പ്രവർത്തനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ഡി മഹീന്ദ്രൻ ഉദ്ഘാടനംചെയ്‌തു. പഞ്ചായത്ത് പ്രസിഡന്റ് എസ് സന്തോഷ് ലാൽ അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം ആർ റിയാസ്, പഞ്ചായത്ത് വൈസ-്‌പ്രസിഡന്റ് ഷീന സനൽകുമാർ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ വി കെ പ്രകാശ്ബാബു, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ജി ബിജുമോൻ, ബി ബിബിൻരാജ്, പഞ്ചായത്ത് സെക്രട്ടറി ജി വിനോദ്കുമാർ എന്നിവർ സംസാരിച്ചു.










0 comments