ad
Deshabhimani

സുരക്ഷിതമാർഗ് സംസ്ഥാനതല മത്സരം

നൂറനാട് സിബിഎം ഹൈസ്കൂളിന്‌ മൂന്നാംസ്ഥാനം

സുരക്ഷിതമാർഗ്  മത്സരത്തിൽ മൂന്നാംസ്ഥാനം നേടിയ നൂറനാട് സിബിഎം ഹൈസ്കൂൾ സമ്മാനത്തുകയും  
 പ്രശസ്തിപത്രവും മന്ത്രി ഷിബു ബേബി ജോണിൽനിന്ന് ഏറ്റുവാങ്ങുന്നു
വെബ് ഡെസ്ക്

Published on Jul 28, 2026, 01:14 AM | 1 min read

ചാരുംമൂട്

മോട്ടോർ വാഹന വകുപ്പ്‌, എസ്-സിഎംഎസ് ഗ്രൂപ്പ്‌ സ്ഥാപനം, കുറ്റൂർക്കാരൻ ഗ്രൂപ്പ്‌ എന്നിവ ചേർന്ന്‌ സംഘടിപ്പിച്ച ‘സുരക്ഷിതമാർഗ് ' മത്സരത്തിൽ നൂറനാട് സി ബി എം ഹൈസ്കൂൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി. റോഡ് സുരക്ഷയുടെ പ്രാധാന്യത്തെപ്പറ്റി സംസ്ഥാന വ്യാപകമായി നടത്തിവന്ന മത്സരത്തിലാണ്‌ നേട്ടം. സമ്മാനത്തുകയായ 25000 രൂപയും പ്രശസ്തിപത്രവും മന്ത്രി ഷിബു ബേബി ജോൺ സമ്മാനിച്ചു. പ്രഥമാധ്യാപിക കെ അമ്പിളി, പിടിഎ പ്രസിഡന്റ് കണ്ണൻ എസ് കലാലയം, കൺവീനർ സി വി ജയലക്ഷ്മി, സ്റ്റാഫ് സെക്രട്ടറി ടി ജെ കൃഷ്ണകുമാർ, എസ് ജയകുമാർ, എസ് രാജേഷ്, ബി ശ്രീരേഖ, ജി പി പ്രശോഭ്കൃഷ്ണൻ എന്നിവർ ഏറ്റുവാങ്ങി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home