ഉപജില്ലാ ശാസ്‌ത്രമേള തുടങ്ങി

അമ്പലപ്പുഴ ഉപജില്ലാ ശാസ്‌ത്രമേള എച്ച് സലാം എംഎൽഎ ഉദ്ഘാടനംചെയ്യുന്നു
അമ്പലപ്പുഴ
ഉപജില്ലാ സ്‌കൂൾ ഗണിതശാസ്‌ത്ര, സാമൂഹ്യശാസ്‌ത്ര, പ്രവൃത്തിപരിചയ ഐടി മേളയ്‌ക്ക് തുടക്കമായി. കാക്കാഴം ഗവ. ഹയർസെക്കൻഡറി, എസ്‌എൻവി ടിടിഐ, എസ്‌ഡിവി ഗവ. യുപി സ്‌കൂൾ എന്നിവിടങ്ങളിൽ രണ്ട് ദിവസമായി നടക്കുന്ന ശാസ്‌ത്രോത്സവം എച്ച് സലാം എംഎൽഎ ഉദ്ഘാടനംചെയ്‌തു. വിവിധ മത്സരങ്ങളിലായി 77 സ്‌കൂളിൽനിന്ന് 2300ഓളം വിദ്യാർഥികളാണ് മാറ്റുരയ്‌ക്കുന്നത്. കാക്കാഴം സ്‌കൂൾ അങ്കണത്തിൽ നടത്തിയ സമ്മേളനത്തിൽ അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് ഹാരിസ് അധ്യക്ഷനായി. പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ലേഖമോൾ, ബ്ലോക്ക് പഞ്ചായത്തംഗം വി അനിത, ബ്ലോക്ക് പ്രോഗ്രാം കോ– ഓർഡിനേറ്റർ എ ജി ജയകൃഷ്‌ണൻ, എഇഒ വി ഫാൻസി, സ്‌കൂൾ പ്രഥമാധ്യാപിക ലത ജോൺ, എസ്‌എൻവി ടിടിഐ പ്രഥമാധ്യാപിക അക്ഷിത ആർ കുറുപ്പ്, വിവിധ അധ്യാപകസംഘടനാ പ്രതിനിധികളായ എം സുനിൽകുമാർ, എം മനോജ്, എച്ച് നവാസ്, വർഗീസ് തോമസ്, എസ്‌എംസി ചെയർമാൻ എ നസീർ, നീർക്കുന്നം എസ്‌ഡിവി സ്‌കൂൾ എസ്‌എംസി ചെയർമാൻ പ്രശാന്ത് എസ് കുട്ടി, ശാസ്‌ത്രമേള കൺവീനർ രശ്‌മി, പുന്നപ്ര ജ്യോതികുമാർ എന്നിവർ സംസാരിച്ചു. വ്യാഴാഴ്‌ച നടക്കുന്ന സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാകേഷ് ഉദ്ഘാടനംചെയ്യും.









0 comments