Deshabhimani

സമഗ്രശിക്ഷ നൈപുണി പഠനം കരുത്തായി

സഹപാഠിയുടെ സഹോദരിയെ 
നവവധുവായൊരുക്കി വിദ്യാർഥികൾ

Students groom classmate's sister as bride

ചെങ്ങന്നൂർ ബിആർസി സ-്കിൽ ഡെവലപ്‌മെന്റ്‌ സെന്ററിലെ പഠിതാക്കൾ അണിയിച്ചൊരുക്കിയ വധുവിനൊപ്പം

വെബ് ഡെസ്ക്

Published on Sep 18, 2025, 02:00 AM | 1 min read

ചെങ്ങന്നൂർ

സഹപാഠിയുടെ സഹോദരിയെ നവവധുവായി അണിയിച്ചൊരുക്കി ചെങ്ങന്നൂർ ബിആർസി സ-്‌കിൽ ഡെവലപ്‌മെന്റ്‌ സെന്ററിലെ (എസ്‌ഡിസി) വിദ്യാർഥികൾ. ചെങ്ങന്നൂർ ജിവിഎച്ച്‌എസ്‌എസ്‌ ഫോർ ഗേൾസിലെ സമഗ്രശിക്ഷ കേരള സ്‌റ്റാർസ്‌ പദ്ധതിയുടെ കേന്ദ്രത്തിലെ കോസ്‌മെറ്റോളജി കോഴ്‌സ്‌ പഠിതാക്കളാണ്‌ സഹപാഠിയുടെ സഹോദരിയെ കതിർമണ്ഡപത്തിലേക്ക്‌ പ്രവേശിക്കാൻ ഒരുക്കിയത്‌. പഠിച്ച കാര്യം ക്ലാസ-്‌മുറിക്ക് പുറത്ത് പ്രയോഗിക്കാൻ ലഭിച്ച അവസരം വിദ്യാർഥിനികൾ ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുകയായിരുന്നു. വധുവിന്റെ മേക്കപ്പ്, ഹെയർ സ്‌റ്റൈലിങ്‌, സാരി ഡ്രേപ്പിങ്‌ എന്നിവയെല്ലാം കോഴ്‌സ് ട്രെയിനറുടെ സാന്നിധ്യത്തിൽ ഭംഗിയായി പൂർത്തിയാക്കി. 15നും 23നും ഇടയിൽ പ്രായമുള്ളവർക്ക്‌ തൊഴിൽ നൈപുണ്യം നൽകാൻ സമഗ്രശിക്ഷാ കേരള സ്‌റ്റാർസ്‌ പദ്ധതിയിൽ നടപ്പാക്കുന്നതാണ്‌ സ-്‌കിൽ ഡെവലപ്‌മെന്റ്‌ കേന്ദ്രങ്ങൾ. യുവജനങ്ങൾക്ക്‌ സ്ഥിരവരുമാനത്തിലൂടെ വരുമാനം ഉറപ്പാക്കുകയാണ്‌ ലക്ഷ്യം. 400 മണിക്കൂർ പരിശീലനത്തിനുശേഷം പരീക്ഷയുടെ അടിസ്ഥാനത്തിൽ സർട്ടിഫിക്കറ്റും ലഭ്യമാക്കും.അവധി ദിവസങ്ങളിലാണ്‌ ക്ലാസുകൾ.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home