Deshabhimani

ഫോൺ ചോർത്തുന്നുവെന്ന മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തൽ അതീവ ഗൗരവതരം; ആഭ്യന്തരമന്ത്രി മറുപടി പറയണം: എം ബി രാജേഷ്

MB Rajesh
വെബ് ഡെസ്ക്

Published on Nov 28, 2026, 12:39 PM | 1 min read

തിരുവനന്തപുരം: പൊലീസ്‌ ഉന്നതസംഘത്തിന്റെ നേതൃത്വത്തിൽ ഫോൺചോർത്തുന്നുവെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ വെളിപ്പെടുത്തൽ അതീവ ​ഗൗരവതരമെന്നും ആഭ്യന്ത്രമന്ത്രി ഇക്കാര്യത്തിൽ മറുപടി പറയണമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അം​ഗം എം ബി രാജേഷ്.


തന്റെ ഫോൺ ചോർത്തുന്നവരെ തെറ്റിദ്ധരിപ്പിക്കാനായി പല കാര്യങ്ങളും ഫോണിലൂടെ തെറ്റിച്ചു പറയാറുണ്ടെന്നാണ് വി ഡി സതീശൻ പറഞ്ഞത്. പത്രസമ്മേളനത്തിൽ മാത്രമല്ല ഫോണിൽ വിളിച്ചാലും തെറ്റിദ്ധരിപ്പിക്കുന്ന കാര്യങ്ങളാണ് താൻ പറയുന്നത് എന്ന് മുഖ്യമന്ത്രി സമ്മതിക്കുന്നു. യുഡിഫ് ആറ് മാസത്തിനകം ഏത്തിചേർന്ന ആഭ്യന്തര സംഘർഷം എത്ര ​ഗുരുതരമാണെന്നാണ് ഇത് കാണിക്കുന്നത്. മുഖ്യമന്ത്രിക്ക് മന്ത്രിമാരെയും മന്ത്രിമാർക്ക് മുഖ്യമന്ത്രിയെയും വിശ്വാസമില്ല. എന്റെ ഫോൺ ചോർത്തുന്നു എന്ന് മുഖ്യമന്ത്രി പരാതി പറയുന്ന നാടായി കേരളം മാറി. മുഖ്യമന്ത്രി വിരൽ ചൂണ്ടുന്നത് ആഭ്യന്തരമന്ത്രിക്ക് നേരെയാണ്. ഫോൺ ചോർത്താൻ പൊലീസിന് മാത്രമേ പറ്റൂ. ഇക്കാര്യത്തിൽ ആഭ്യന്തരമന്ത്രി മറുപടി പറയണമെന്നും അദ്ദേഹം പറഞ്ഞു.


മദ്യനയം രൂപീകരിക്കാൻ ഉപസമിതിയെ പ്രഖ്യാപിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്നാണെന്നും എങ്ങനെയാണ് യുഡിഎഫ് ഉപസമിതിയുടെ പത്രക്കുറിപ്പ് മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കുകയെന്നും എം ബി രാജേഷ് ചോദിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home