Deshabhimani

പിഎസ്‍സി; പരീക്ഷ മാറ്റി വച്ചു

PSC
വെബ് ഡെസ്ക്

Published on Nov 28, 2026, 12:47 PM | 1 min read

തിരുവനന്തപുരം: വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (മെക്കാനിക് ട്രാക്ടർ) (കാറ്റഗറി നമ്പർ 78/2026) തസ്തികയിലേക്ക് 2027 ജനുവരി 22 ന് നടത്തുവാൻ നിശ്ചയിച്ചിരുന്ന പരീക്ഷയും ഫിഷറീസ് വകുപ്പിൽ ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ (കാറ്റഗറി നമ്പർ 45/2026) തസ്തികയിലേക്ക് 2027 ജനുവരി 29 ന് നടത്തുവാൻ നിശ്ചയിച്ചിരുന്ന പരീക്ഷയും മാറ്റി വച്ചു. പുതുക്കിയ പരീക്ഷാ തീയതി പിന്നീട് പ്രസിദ്ധീകരിക്കും.


അഭിമുഖം


കാസർകോട് ജില്ലയിൽ ഹോമിയോപ്പതി വകുപ്പിൽ നഴ്സ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 772/2025) തസ്തികയിലേക്ക് ഡിസംബർ 2, 3, 4 തീയതികളിൽ പിഎസ്‍സി കാസർകോട് ജില്ലാ ഓഫീസിൽ വച്ച് അഭിമുഖം നടത്തും.


തിരുവനന്തപുരം ജില്ലയിൽ ഹോമിയോപ്പതി വകുപ്പിൽ നഴ്സ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 772/2025) തസ്തികയിലേക്ക് ഡിസംബർ 02, 03, 09, 10, 11 തീയതികളിൽ പിഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ച് അഭിമുഖം നടത്തും.


വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (പമ്പ് ഓപ്പറേറ്റർ കം മെക്കാനിക്ക്) (കാറ്റഗറി നമ്പർ 660/2023) തസ്തികയിലേക്ക് ഡിസംബർ 02, 03, 04, 11 തീയതികളിൽ പിഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ച് അഭിമുഖം നടത്തും.


കേരള ഹയർ സെക്കന്ററി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കന്ററി സ്കൂൾ ടീച്ചർ (ജൂനിയർ) മാത്തമാറ്റിക്സ് (കാറ്റഗറി നമ്പർ 720/2025) തസ്തികയിലേക്കുള്ള അവസാനഘട്ട അഭിമുഖം ഡിസംബർ 3 ന് പിഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ച് നടത്തും. കൂടുതൽ വിവരങ്ങൾക്ക് ജിആർ2ബി. വിഭാഗവുമായി ബന്ധപ്പെടണം (0471 2546324).


വകുപ്പുതല പരീക്ഷാഫലം പ്രസിദ്ധീകരിച്ചു


ഫസ്റ്റ് ഗ്രേഡ് ഡ്രാഫ്റ്റ്സ്മാൻ/ഹെഡ് ഡ്രാഫ്റ്റ്സ്മാൻ (ഏപ്രിൽ 2025) വകുപ്പുതല പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചത് പിഎസ്‍സിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home