പറവൂർ ബഡ്സ് സ്‌കൂളിന് കേളിയുടെ കൈത്താങ്ങ്

റിയാദ് : കണ്ണൂർ കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്തിലെ പറവൂർ ബഡ്സ് സ്കൂളിലെ കുട്ടികൾക്ക് ഭക്ഷണം നൽകാൻ സാമ്പത്തിക സഹായവുമായി കേളി കലാസാംസ-്‌കാരിക വേദി. പന്ത്രണ്ടാം കേന്ദ്ര സമ്മേളന പ്രഖ്യാപനം "വിശപ്പുരഹിത കേരളത്തോടൊപ്പം കേളി' പദ്ധതിയുടെ ഭാഗമായാണ് സഹായം നൽകിയത്. സ്‌കൂളിലെ കുട്ടികൾക്ക് പോഷകസമൃദ്ധമായ ഭക്ഷണം ഉറപ്പാക്കാനുള്ള സഹായമാണ് ഏറ്റെടുത്തത്.
കുട്ടികൾക്ക് ഒരുമാസത്തേക്ക് മൂന്നുനേരം ഭക്ഷണം നൽകാനാവശ്യമായ തുക കേളി കൈമാറി. മുൻ അംഗം പപ്പൻ കോലുവള്ളി പാണപ്പുഴ പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ പത്മനാഭന് തുക കൈമാറി. സ്കൂളിന് സ്വന്തമായി വാഹനമില്ലാത്തതിനാൽ വാടക വാഹനത്തിലാണ് കുട്ടികളെ വീടുകളിൽനിന്ന് സ-്കൂളിൽ എത്തിക്കുകയും തിരികെ കൊണ്ടുപോകുകയും ചെയ്യുന്നതെന്നും അധികൃതർ വ്യക്തമാക്കി.
പഞ്ചായത്ത് പ്രസിഡന്റ് ടി വി ചന്ദ്രൻ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് വി എ കോമളവല്ലി, എം നിഷ, പി നാരായണൻ, എം വി പ്രീത, കെ ഭാസ്കരൻ, കെ കെ സജികുമാർ, വി പി ഗോവിന്ദൻ, കേളി അംഗങ്ങളായിരുന്ന ചന്ദ്രൻ പട്ടുവം, മധു ഏഴോം, പി കെ ദയാനന്ദൻ എന്നിവർ സംസാരിച്ചു. അസിസ്റ്റന്റ് സെക്രട്ടറി പി കെ സജിത സ്വാഗതവും സ്കൂൾ അധ്യാപിക എം ജയന്തി നന്ദിയും പറഞ്ഞു.








0 comments