Deshabhimani

അക്ഷരക്കൂട്ടം സാഹിത്യ പുരസ്‌കാരങ്ങൾ സമ്മാനിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 28, 2026, 12:58 PM | 1 min read

ഷാർജ : അക്ഷരക്കൂട്ടം യുഎഇ ചെറുകഥ, കവിത പുരസ്‌കാര വിതരണം ഷാർജ പുസ-്‌തകമേളയിലെ റൈറ്റേഴ്സ് ഫോറത്തിൽ നടന്നു. റഫീഖ് വയനാട് സ-്‌മാരക ചെറുകഥാ മത്സരത്തിൽ നജീബ് കൊച്ചുകലുങ്കിന്റെ "റൂഹ്' ഒന്നാംസ്ഥാനം നേടി. ഇസ-്‌മായിൽ കൂളത്തിന്റെ "ബറാസത്തിലെ ആറുസെന്റ്' രണ്ടാംസ്ഥാനം സ്വന്തമാക്കി. ഷിറാസ് വാടാനപ്പള്ളി സ-്‌മാരക കവിതാ മത്സരത്തിൽ ശിഹാബ് കുമ്പിടിയുടെ "ഫാത്തിമ മില്ല്' ഒന്നാംസ്ഥാനവും രാമചന്ദ്രൻ മൊറാഴയുടെ "തെയ്യചരിതം' രണ്ടാംസ്ഥാനവും കരസ്ഥമാക്കി. ഫലകവും സർട്ടിഫിക്കറ്റും ക്യാഷ് അവാർഡും അടങ്ങുന്നതാണ്‌ പുരസ-്കാരം.


പുസ്തകമേള സിഇഒ മോഹൻകുമാർ, വനിത വിനോദ്, അർഷാദ് ബത്തേരി, അനൂപ് കീച്ചേരി എന്നിവർ പുരസ്‌കാരങ്ങൾ വിതരണം ചെയ-്തു. ഫോട്ടോഗ്രഫർ പ്രവീൺ പാലക്കീൽ, എം ഒ രഘുനാഥ്‌ എന്നിവരെ ആദരിച്ചു. ബഷീർ തിക്കോടി, ഷാജി ഹനീഫ്, രമേഷ് പെരുമ്പിലാവ്‌, കെ ഗോപിനാഥ്‌, ​പി ശിവപ്രസാദ്, പി ശ്രീകല, സജ്ന അബ-്ദുള്ള, എം സി നവാസ്, അജിത് വള്ളോലി, റീന സലീം എന്നിവർ സംസാരിച്ചു.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home