Deshabhimani

കര്‍ണാടകയില്‍ ആശ സമരം 11-ാം ദിവസത്തിലേക്ക്; ആകെ നല്‍കുന്നത് 7000 രൂപ,കേന്ദ്രത്തോട് ചോദിക്കൂവെന്ന് മുഖ്യമന്ത്രി

asha strike
വെബ് ഡെസ്ക്

Published on Nov 28, 2026, 01:09 PM | 1 min read

ബം​ഗളൂരു : ഓണറേറിയം ഉയർത്തണമെന്ന് ആവശ്യപ്പെട്ട് കർണാടകയിൽ ആശ വർക്കാർമാർ നടത്തുന്ന സമരത്തോട് മുഖം തിരിച്ച് സർക്കാർ. ന്യായമായ വേതനം ആവശ്യപ്പെട്ട് ആശമാര്‍ നടത്തുന്ന സമരം പതിനൊന്നാം ദിവസത്തിലേക്ക് കടന്നു.


ബം​ഗളൂരു ഫ്രീഡം പാർക്കിലാണ് ആശ വർക്കർമാർ സമരം നടത്തുന്നത്. ആവശ്യങ്ങൾ ഉന്നയിക്കുമ്പോൾ സംസ്ഥാനത്തോട് ചോദിക്കാതെ കേന്ദ്രത്തോട് ചോദിക്കൂവെന്ന് പറഞ്ഞ് സമരക്കാരെ കൈയൊഴിയുകയാണ് മുഖ്യമന്ത്രി ഡി കെ ശിവകുമാർ ചെയ്തത്. കാര്യങ്ങൾക്ക് പരിഹാരം കാണാൻ തല്‍ക്കാലം കഴിയില്ലെന്നാണ് സർക്കാരിന്റെ വാദം. ജോലിയിൽ തിരികെ പ്രവേശിച്ച് സർക്കാരിന് ആവശ്യമായ സമയം നൽകണമെന്നും ശിവകുമാർ പറഞ്ഞു.


അതേസമയം, ആശാ വർക്കർമാർ പത്ത് ദിവസമായി ജോലിയിൽ നിന്ന് വിട്ടുനിന്നിട്ടും ആരോഗ്യ സേവനങ്ങൾക്ക് വലിയ തടസമൊന്നും ഉണ്ടായിട്ടില്ലെന്ന ആരോഗ്യ-കുടുംബക്ഷേമ മന്ത്രി യു ടി ഖാദറിന്റെ പരാമർശം വിമർശനങ്ങൾക്ക് കാരണമായി. ഗ്രാമീണ മേഖലകളിൽ ആരോഗ്യ സേവനങ്ങൾ എത്തിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന ആയിരക്കണക്കിന് ആശാ വർക്കർമാരുടെ ആത്മവീര്യം തകർക്കുന്ന പ്രസ്താവനയാണ് മന്ത്രി നടത്തിയത്.


പ്രതിമാസം ഓണറേറിയം 15,000 രൂപയാക്കി ഉയർത്തണം എന്നതാണ് ആശമാരുടെ പ്രധാന ആവശ്യം. നിലവിൽ സംസ്ഥാന സർക്കാരിൽ നിന്ന് 5,000 രൂപയും കേന്ദ്ര സർക്കാരിൽ നിന്ന് 2,000 രൂപയുമാണ് കർണാടകത്തിൽ ആശമാരുടെ പ്രതിമാസ സ്ഥിരം വേതനം. ഇതു കൂടാതെ പ്രവർത്തനമികവിന്റെ അടിസ്ഥാനത്തിൽ നൽകുന്ന ഇൻസെന്റീവുകളും ഉണ്ട്. സ്ഥിരം വേതനം 15,000 ആക്കി ഉയർത്തണമെന്നതാണ് ആവശ്യം. വാക്കാൽ നൽകുന്ന ഉറപ്പുകൾ പോരെന്നും ആവശ്യങ്ങളിൽ സർക്കാർ കൃത്യമായ തീരുമാനം പ്രഖ്യാപിക്കുന്നത് വരെ സമരം തുടരുമെന്നും തൊഴിലാളികൾ വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home