Deshabhimani

പ്രൈം വോളിബോൾ ലീഗ് അഞ്ചാം സീസൺ; കരുത്തുറ്റ താരനിരയുമായി കാലിക്കറ്റ് ഹീറോസ്

volley
വെബ് ഡെസ്ക്

Published on Nov 28, 2026, 01:12 PM | 1 min read

അഹമ്മദാബാദ്: നവംബർ 30ന് ഗുജറാത്തിലെ അഹമ്മദാബാദിൽ ആരംഭിക്കുന്ന പ്രൈം വോളിബോൾ ലീഗ് അഞ്ചാം സീസണിൽ കിരീടം ലക്ഷ്യമിട്ട് കരുത്തുറ്റ താരനിരയുമായി കാലിക്കറ്റ് ഹീറോസ് കോർട്ടിലിറങ്ങുന്നു. പരിചയസമ്പന്നരായ അന്താരാഷ്ട്ര താരങ്ങളും ആഭ്യന്തര വോളിബോളിലെ മിന്നും താരങ്ങളും യുവപ്രതിഭകളും ഒത്തുചേരുന്ന ശക്തമായ സ്ക്വാഡാണ് ഇത്തവണ കാലിക്കറ്റിന്റേത്. ഇന്ത്യയുടെ അണ്ടർ-21 തലത്തിൽ പ്രതിഭ തെളിയിച്ച യുവതാരങ്ങളുടെയും ആഭ്യന്തര വോളിബോളിലെ ശ്രദ്ധേയരായ കളിക്കാരുടെയും സാന്നിധ്യം ടീമിന് വലിയ ഊർജം നൽകുന്നുണ്ട്.


പ്രതിരോധത്തിലും ആക്രമണത്തിലും ഒരുപോലെ മികവ് പുലർത്തുന്ന അനു ജെയിംസ്, സന്തോഷ് എസ്, എന്നിവരോടൊപ്പം ടീമിലെ പ്രാദേശിക യുവതാരങ്ങളും പോരാട്ടവീര്യം കൂട്ടുന്നു. യുവത്വത്തിന്റെ വേഗതയും ആക്രമണശൈലിയുമാണ് ടീമിന്റെ പ്രധാന കരുത്ത്. അന്താരാഷ്ട്ര സാന്നിധ്യമായി കാനഡയുടെ പരിചയസമ്പന്നനായ ഔട്ട്‌സൈഡ് ഹിറ്റർ സ്റ്റീവൻ മാർഷൽ ആണ് ടീമിന്റെ ഏറ്റവും വലിയ ആകർഷണം. കനേഡിയൻ ദേശീയ വോളിബോൾ ടീമിനായും പ്രമുഖ അന്താരാഷ്ട്ര ലീഗുകളിലും കളിച്ച് മികച്ച പരിചയസമ്പത്തുള്ള താരം, ടീമിന്റെ അറ്റാക്കിംഗ് ലൈനിന് പുതിയ മാനങ്ങൾ നൽകും.


സ്റ്റീവൻ മാർഷലിനൊപ്പം കനേഡിയൻ സെറ്റർ ബ്രെറ്റ് വാൽഷും ക്യൂബൻ താരം ബ്രയാൻ വാലെ ഗാർസിയയും കാലിക്കറ്റിന്റെ വിദേശ താരങ്ങളായി അണിനിരക്കുന്നുണ്ട്. അനുഭവസമ്പത്തും യുവത്വവും ഒത്തുചേരുന്ന കാലിക്കറ്റ് ഹിറോസ് ഇത്തവണ കിരീടപ്പോരാട്ടത്തിൽ പ്രധാന സാന്നിധ്യമായിരിക്കും. പ്രൈം വോളിബോൾ ലീഗിൽ കാലിക്കറ്റ് ഹിറോസിന്റെ വിജയപ്രതീക്ഷകൾക്ക് തിരികൊളുത്തുന്ന പ്രധാന ശക്തിയാണ് ടീമിലെ മലയാളി താര നിര.


മലയാളികളുടെ ഏറെ അഭിമാന താരവും അതോടൊപ്പം പരിചയസമ്പന്നനായ അറ്റാക്കർ അനു ജെയിംസ്, ടീമിന്റെ ആക്രമണനിരയ്ക്ക് വൻ കരുത്ത് പകരുമ്പോൾ, അറ്റാക്കിംഗിലും ബ്ലോക്കിങ്ങിലും ഒരുപോലെ മിടുക്ക് കാട്ടുന്ന എം. സി. ജലീൽ എതിരാളികൾക്ക് വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. ഇവർക്കൊപ്പം പ്രതിരോധത്തിലും ആക്രമണങ്ങളിലും കളം നിറഞ്ഞു കളിക്കുന്ന സുജിത്ത്, ടീമിന്റെ തന്ത്രങ്ങൾക്കനുസരിച്ച് കോർട്ടിൽ മികച്ച പ്രകടനം പുറത്തെടുക്കുന്ന യുവതാരം എമിൽ ടോളി എന്നിവരും ചേരുമ്പോൾ കാലിക്കറ്റ് ഹിറോസിന്റെ മലയാളി നിര പൂർണമാകുന്നു.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home