കൈരളി ഫുജൈറ വാർഷിക സമ്മേളനം: റാഷിദ് കല്ലുംപുറം പ്രസിഡന്റ്, പ്രമോദ് പട്ടാന്നൂർ സെക്രട്ടറി

ഫുജൈറ : കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ സെൻട്രൽ കമ്മിറ്റിയുടെ പ്രസിഡന്റായി റാഷിദ് കല്ലുംപുറത്തെയും സെക്രട്ടറിയായി പ്രമോദ് പട്ടാന്നൂരിനെയും വാർഷിക സമ്മേളനം തെരഞ്ഞെടുത്തു. സുധീർ തെക്കേക്കരയാണ് പുതിയ ട്രഷറർ. പ്രദീപ് കുമാർ, ബൈജു രാഘവൻ (വൈസ് പ്രസിഡന്റ്), വിഷ്‌ണു അജയ്, പ്രിൻസ് തെക്കൂട്ടയിൽ (ജോയിന്റ് സെക്രട്ടറി), സുനിൽ ചെമ്പള്ളിൽ (ജോയിന്റ് ട്രഷറർ) എന്നിവരാണ് മറ്റ് ഭാരവാഹികൾ. 33 അംഗ സെൻട്രൽ കമ്മിറ്റിയെയും സമ്മേളനം തെരഞ്ഞെടുത്തു.
സമ്മേളനം സാമൂഹ്യപ്രവർത്തകൻ ജുനൈദ് വട്ടപ്പാറ ഉദ്ഘാടനം ചെയ്‌തു. പ്രസിഡന്റ് വിൽസൺ പട്ടാഴി, പ്രിൻസ് തെക്കൂട്ടയിൽ, നമിത പ്രമോദ് എന്നിവരടങ്ങിയ പ്രസീഡിയം നടപടികൾ നിയന്ത്രിച്ചു. സെക്രട്ടറി വി പി സുജിത്ത് പ്രവർത്തന റിപ്പോർട്ടും ട്രഷറർ ബൈജു രാഘവൻ സാമ്പത്തിക റിപ്പോർട്ടും സെൻട്രൽ കമ്മിറ്റി അംഗങ്ങളായ റാഷിദ് കല്ലുംപുറം അനുശോചന പ്രമേയവും അബ്‌ദുള്ള ക്രെഡൻഷ്യൽ റിപ്പോർട്ടും അവതരിപ്പിച്ചു.
മുൻ സെക്രട്ടറി സന്തോഷ് ഓമല്ലൂർ, വനിതാ കൺവീനർ ഷജറത്ത് ഹർഷൽ, ബാലകൈരളി കൺവീനർ ക്ഷീരജ പ്രമോദ് എന്നിവർ സംസാരിച്ചു. വി പി സുജിത്ത് സ്വാഗതവും സെൻട്രൽ കമ്മിറ്റി അംഗം സുധീർ തെക്കേക്കര നന്ദിയും പറഞ്ഞു. സബ് കമ്മിറ്റി കൺവീനർമാർ: ലെനിൻ ജി കുഴിവേലി (മീഡിയ ആൻഡ് ഐടി), ഷജറത്ത് ഹർഷൽ (വനിതാ വിഭാഗം), ഹരിഹരൻ (നോർക്ക), അഷ്‌റഫ് പിലാക്കൽ (സ്‌പോർട്സ്), നമിത പ്രമോദ് (കൾച്ചറൽ), കെ പി സുകുമാരൻ (ബാലകൈരളി), അബ്‌ദുള്ള (സാഹിത്യം).








0 comments