മണ്ഡല പുനര്‍നിര്‍ണയ ബില്ലിനെ പിന്തുണയ്ക്കാൻ ഡി എം കെ തീരുമാനം

ചെന്നൈ:പരോക്ഷ സൂചനകള്‍ക്ക് പിന്നാലെ കേന്ദ്ര സര്‍ക്കാരിന് വഴങ്ങി ഡി എം കെ. പാര്‍ടി അധ്യക്ഷൻ എം കെ സ്റ്റാലിന്റെ നേതൃത്വത്തിൽ ശനിയാഴ്ച രാവിലെ ചേര്‍ന്ന യോഗത്തിൽ കേന്ദ്ര സർക്കാരിന്റെ മണ്ഡല പുനര്‍നിര്‍ണയ ബില്ലിനെ പിന്തുണയ്ക്കാൻ തീരുമാനിച്ചു.
കഴിഞ്ഞ ഏപ്രിലിൽ പാര്‍ലമെന്റിൽ അവതരിപ്പിച്ച ഭരണഘടനാ ഭദഗതി ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്ത ഡിഎംകെ ഇതോടെ സമ്മര്‍ദ്ദത്തിന് പൂര്‍ണമായും കീഴ്പ്പെട്ടു. തങ്ങള്‍ മുന്നോട്ട് വെച്ച ആവശ്യങ്ങള്‍ അംഗീകരിച്ചു എന്ന ന്യായമാണ് ഇതിനായി സ്റ്റാലിൻ ഉള്‍പ്പെടെ ആവര്‍ത്തിച്ചിരുന്നത്.
എല്ലാം സംസ്ഥാനങ്ങളിലും 50 ശതമാനം വര്‍ധന എന്ന ഉപാധി സ്വീകരിച്ചില്ലെങ്കിൽ പഴയ രീതിയിൽ ജനസംഖ്യാ അനുപാതത്തിൽ വര്‍ധന നടപ്പാക്കും എന്ന് ബി ജെ പി ഭീഷണി ഉയര്‍ത്തിയത് ചൂണ്ടികാട്ടിയാണ് നയം മാറ്റത്തിന് മറയിട്ടത്.
ഭരണഘടനാ ഭേദഗതി ബിൽ പാസാക്കാൻ ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാരിന് പാർലമെന്റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ആവശ്യമാണ്. ഇതിന് ലോക്‌സഭയിൽ 22 എം.പിമാരുള്ള ഡിഎംകെയുടെ പിന്തുണ ഒഴിച്ചുകൂടാൻ പറ്റാത്തതാണ്. നവംബർ 30-ന് ആരംഭിക്കുന്ന പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ ഡിഎംകെ വോട്ട് നിര്‍ണായകമാവും.
Related News
എൻസിപി ശരദ് പവാര്‍ വിഭാഗം നേതാവ് സുപ്രിയ സുലേയും ഇന്ത്യ ബ്ലോക് സമ്മേളനത്തിൽ പങ്കെടുക്കില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.








0 comments