'നിങ്ങളുടെ ചോദ്യം വേണ്ട, എന്റെ ചോദ്യത്തിന് മറുപടി വേണം'; ബിജെപിയെ വലിച്ചുകീറി പിയേഴ്സ് മോർഗൻ

സൗരവ് ദാസ്, പിയേഴ്സ് മോര്‍ഗന്‍, ഷാസിയ ഇല്‍മി
ന്യൂഡൽഹി: അന്താരാഷ്ട്ര വേദിയിൽ ബിജെപിയുടെ മുഖം വലിച്ചുകീറി ബ്രിട്ടീഷ് മാധ്യമപ്രവർത്തകനായ പിയേഴ്സ് മോർഗൻ. അൺസെന‍്‍സേഡ് (Uncensored) എന്ന പരിപാടിയിലാണ് സംഭവം. മൂർച്ചയുള്ള ചോദ്യങ്ങൾ ചോദിക്കുന്നതിലും ചോദിച്ച ചോദ്യത്തിന് കൃത്യമായ മറുപടി ലഭിക്കും വരെ അതേ ചോദ്യം ആവർത്തിക്കുന്ന പിയേഴ്സ് മോർഗന്റെ പരിപാടിയിൽ പങ്കെടുക്കാനെത്തിയത് കോക്രോച്ച് ജനതാ പാർടിയെ പ്രതിനിധീകരിച്ച് സൗരവ് ദാസും ബിജെപി വക്താവായി എത്തിയത് ഷാസിയ ഇൽമിയുമായിരുന്നു.
യൂട്യൂബിൽ മാത്രം ലക്ഷക്കണക്കിന് ആരാധകരുള്ള പിയേഴ്സ് മോർഗന്റെ ചർച്ചയ്ക്കിടെ 'പക്ഷേ, അതല്ല ചോദ്യം' (But that is not the question) എന്ന് ഷാസിയ പ്രതികരിച്ചപ്പോൾ അതെ, അതാണ് ചോദ്യമെന്ന് (Yes, that is the question) പിയേഴ്സ് തിരിച്ചടിച്ചു. നിങ്ങൾക്ക് വേണ്ട ചോദ്യം അതല്ലായിരിക്കാം. പക്ഷേ എന്റെ ചോദ്യം അത് തന്നെയാണ് എന്ന് പറഞ്ഞ് വീണ്ടും ഷാസിയയോട് അതേ ചോദ്യം ആവർത്തിച്ചു. സ്വയം ചോദ്യം ചോദിക്കുന്നത് നിർത്തൂവെന്ന് (Stop interviewing yourself) പിയേഴ്സ് ബിജെപി വക്താവിനെ ശാസിക്കുകയും ചെയ്യുന്നുണ്ട്. ഇത് എന്റെ ഷോ ആണ്. ഞാൻ നിങ്ങളെയാണ് ഇന്റർവ്യൂ ചെയ്യുന്നത് എന്ന് ഷാസിയയെ പലതവണ പിയേഴ്സ് ഓർമിപ്പിക്കുന്നുണ്ട്. കടുത്ത ചോദ്യങ്ങളെ ഇതുവരെ നേരിടാത്ത ബിജെപിക്ക് പിയേഴ്സിൽ നിന്നും ചോദ്യശരങ്ങൾ ഉയർന്നു. പല ചോദ്യങ്ങൾക്കും ഉത്തരമില്ലാതെ ബിജെപി വക്താവ് ഉരുകി.
ഇതിനിടെ ചർച്ചയിൽ കോക്രോച്ച് ജനതാ പാർടി പ്രതിനിധിയായി എത്തിയ സൗരവ് ദാസിന്റെ സാന്നിധ്യവും ചർച്ചയ്ക്ക് വഴിയൊരുക്കി. ഓക്സ്ഫഡ് യൂണിയനിൽ നിന്നും കോക്രോച്ച് പ്രസ്ഥാനത്തെ കുറിച്ച് സംസാരിക്കാൻ ക്ഷണം ലഭിച്ചതിനെ തുടർന്ന് ബ്രിട്ടനിലേയ്ക്ക് പുറപ്പെട്ട സൗരവ് ദാസിനെ ഡൽഹി വിമാനത്താവളത്തിൽ തടഞ്ഞിരുന്നു.
പാസ്‌പോർട്ടിലെ വിവരങ്ങളിൽ പൊരുത്തക്കേടുണ്ടെന്നു പറഞ്ഞുകൊണ്ടായിരുന്നു തടഞ്ഞത്. ചോദ്യങ്ങളെ ഭയക്കുന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ നടപടി. പിന്നാലെയാണ് സൗരവ് ദാസിന് പിയേഴ്സ് മോർഗന്റെ അൺസെന‍്‍സേഡ് പരിപാടിയിലേയ്ക്ക് ക്ഷണം എത്തിയത്. ചോദ്യങ്ങളെ ഭയന്ന് സൗരവ് ദാസിനെ ഒതുക്കാൻ ശ്രമിച്ച ബിജെപിക്ക് അന്താരാഷ്ട്ര തലത്തിൽ തന്നെ ചോദ്യങ്ങളിൽ നിന്ന് ഉരുകേണ്ടി വന്നു. ഇതോടെ മോദി സർക്കാർ സ്വന്തം കാലിൽ ആണോ വെടി വെച്ചതെന്ന പരിഹാസ ചോദ്യങ്ങളും ഉയരുകയാണ്.








0 comments