വരകളിൽ വിരിഞ്ഞു സമരജീവിതം

വി എസിന്റെ വസതിയായ വേലിക്കകത്ത് വീടിന്റെ ചുവരിൽ ചിത്രരചന പുരോഗമിക്കുന്നു

സ്വന്തം ലേഖകൻ
Published on Oct 16, 2025, 02:15 AM | 1 min read
അമ്പലപ്പുഴ
മലയാളക്കരയുടെ സമരസൂര്യന്റെ ജീവിതരേഖ ചുവരുകളിൽ വർണങ്ങളായി നിറഞ്ഞു. പുന്നപ്ര പറവൂരിൽ വി എസിന്റെ വസതിയായ വേലിക്കകത്ത് വീടിന്റെ ചുറ്റുമതിലിലാണ് ചിത്രങ്ങൾ വരച്ചത്. കേരള ലളിതകലാ അക്കാദമിയുടെയും പുരോഗമന കലാസാഹിത്യസംഘം ജില്ലാ കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ "വി എസ് ജീവിതരേഖ’ എന്ന ചിത്രരചനാ ക്യാന്പിലാണ് ചിത്രങ്ങൾ വരച്ചത്. വി എസ് നേതൃത്വം നൽകിയ സമരങ്ങൾ, എ കെ ജി, അഴീക്കോടൻ രാഘവൻ തുടങ്ങിയ സമുന്നത കമ്യൂണിസ്‌റ്റ് നേതാക്കളുമായി ചേർന്ന് നടത്തിയ പ്രവർത്തനങ്ങൾ തുടങ്ങിയവ ചിത്രങ്ങളായി. ഗ്രാഫിറ്റി, പോപ്പ് ആർട്ട് ശൈലികളിൽ അക്രിലിക്, എമൽഷൻ മാധ്യമങ്ങളിലുള്ള ചിത്രരചന വ്യാഴാഴ്‌ച പൂർത്തിയാക്കും.








0 comments