ad
Deshabhimani

പൊലീസ് 
നരനായാട്ടിനെതിരെ പ്രതിഷേധാഗ്നി

ഡൽഹിയിലെ വിദ്യാര്‍ഥി നരനായാട്ടിനെതിരെ ബിഇഎഫ്ഐ, -എകെബിആർഎഫ് സംയുക്തമായി നടത്തിയ പ്രതിഷേധം  ഡിവൈഎഫ്ഐ കേന്ദ്രകമ്മിറ്റിയംഗം ആർ രാഹുൽ ഉദ്ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on Jul 25, 2026, 01:38 AM | 1 min read

ആലപ്പുഴ

ഡൽഹിയിലെ ജന്തർ മന്ദിറിൽ സമാധാനപരമായി പ്രതിഷേധിക്കുന്ന വിദ്യാർഥികൾക്കെതിരെ നടക്കുന്ന പൊലീസ് അതിക്രമത്തിൽ ബിഇഎഫ്ഐ-, എകെബിആർഎഫ് സംയുക്തമായി പ്രതിഷേധിച്ചു. സംയുക്ത പ്രതിഷേധാഗ്നി കേരള ബാങ്ക് ആലപ്പുഴ റീജിയണൻ ഓഫീസിന് മുന്നിൽ ഡിവൈഎഫ്ഐ കേന്ദ്രകമ്മിറ്റി അംഗം ആർ രാഹുൽ ഉദ്ഘാടനം ചെയ്തു. ആൾ കേരള ബാങ്ക് റിട്ടയറീസ്‌ ഫോറം ജില്ല സെക്രട്ടറി കെ ആർ ശശികുമാർ അധ്യക്ഷനായി. ബെഫി ജില്ലാ സെക്രട്ടറി എസ് സി സുരേഷ്, സ്റ്റേറ്റ് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ജനറൽ സെക്രട്ടറി സി ജയരാജ്, കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് വി ആർ റെജികുമാർ, ആൾ കേരള ബാങ്ക് റിട്ടയറീസ് ഫോറം സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി എം ബാബു, കെ പി വിനോദ്കുമാർ, ലിജിമോൾ, ഡെയ്സി മോൾ എന്നിവർ സംസാരിച്ചു. വിദ്യാഭ്യാസ മേഖലയെ സ്വകാര്യവൽക്കരിക്കുന്ന നാഷണൽ എഡ്യൂക്കേഷൻ പോളിസി പിൻവലിക്കുക, നീറ്റ് -യുജി പരീക്ഷയിലെ ചോദ്യപേപ്പർ ചോർച്ചയില്‍ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുക എന്നിവയാണ്‌ ആവശ്യങ്ങൾ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home