ad
Deshabhimani

കൊച്ചിൻ പോർട്ട് എംപ്ലോയീസ് ഓർഗനൈസേഷൻ സമ്മേളനം

വില്ലിങ്ടൺ ഐലൻഡ്‌ നവീകരണം യാഥാർഥ്യമാക്കുക

WILLINGTOI ISLAND

കൊച്ചിൻ പോർട്ട് എംപ്ലോയീസ് ഓർഗനൈസേഷൻ ദ്വൈവാർഷിക സമ്മേളനം സിഐടിയു ജില്ലാ സെക്രട്ടി പി ആർ മുരളീധരൻ ഉദ്‌ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 25, 2026, 02:27 AM | 1 min read

 കൊച്ചി


വില്ലിങ്‌ടൺ ഐലൻഡിന്റെ പുനർവികസനവും നവീകരണവും യാഥാർഥ്യമാക്കാൻ തുറമുഖ അധികാരികൾ തയ്യാറാകണമെന്ന്‌ കൊച്ചിൻ പോർട്ട് എംപ്ലോയീസ് ഓർഗനൈസേഷൻ 21–ാം ദ്വൈവാർഷിക സമ്മേളനം ആവശ്യപ്പെട്ടു.


ഇക്കാര്യം സംഘടനകൾ നിരന്തരം ആവശ്യപ്പെടുകയും മാനേജ്മെന്റിന്‌ നിർദേശങ്ങൾ സമർപ്പിക്കുകയും ചെയ്തിരുന്നുവെങ്കിലും നടപടിയുണ്ടായില്ല. ഐലൻഡിൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി ചരക്കുകപ്പലുകൾ എത്തിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.


തുറമുഖത്തെ ഒഴിവുകൾ നികത്തുക, കരാർ തൊഴിലാളികൾക്ക് സ്ഥിരംതൊഴിലാളികൾക്ക് സമാനമായ വേതനവും ആനുകൂല്യങ്ങളും നൽകുക, വിദൂരസ്ഥലങ്ങളിൽനിന്നുള്ള കരാർ തൊഴിലാളികൾക്ക് ക്വാർട്ടേഴ്സ് അനുവദിക്കുക, വല്ലാർപാടം ടെർമിനലിന്റെ ആഴം കൂട്ടുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു. തുറമുഖ ആശുപത്രി, ക്വാർട്ടേഴ്സുകൾ, ഹോസ്റ്റൽ എന്നിവയുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.


സിഐടിയു ജില്ലാ സെക്രട്ടി പി ആർ മുരളീധരൻ സമ്മേളനം ഉദ്‌ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ ജോൺ ഫെർണാണ്ടസ് അധ്യക്ഷനായി. ജനറൽ സെക്രട്ടറി സി ഡി നന്ദകുമാർ പ്രവർത്തന റിപ്പോർട്ടും പി രാജേഷ് കണക്കും അവതരിപ്പിച്ചു. കെ ജെ മാക്സി, കെ എ അലി അക്ബർ, എം ജി അജി, കെ എ എഡ്വിൻ, ബെനഡിക്ട്‌ ഫെർണാണ്ടസ്, കെ ജ്യോതി ബോസ്, പി ബി ശിവപ്രസാദ്, വി കെ സുരേന്ദ്രൻ, കെ ഇ സാബു, എന്നിവർ സംസാരിച്ചു.


ഭാരവാഹികൾ: കെ ചന്ദ്രൻപിള്ള (പ്രസിഡന്റ്‌), ജോൺ ഫെർണാണ്ടസ് (വൈസ് പ്രസിഡന്റ്‌), സി ഡി നന്ദകുമാർ (ജനറൽ സെക്രട്ടറി), പി രാജേഷ് (ട്രഷറർ).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home