ad
Deshabhimani

ബിഎസ്‌എൻഎൽ 
ജീവനക്കാർ ധർണ നടത്തി

BSNL

ബി‌എസ്‌എൻ‌എൽ കോ–ഓർഡിനേഷൻ ജില്ലാ കമ്മിറ്റിയുടെ മൂന്നാംദിവസത്തെ ധർണ സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം എം ജി അജി ഉദ്‌ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 25, 2026, 02:25 AM | 1 min read

കൊച്ചി


വിവിധ ആവശ്യങ്ങളുന്നയിച്ച്‌ ബി‌എസ്‌എൻ‌എൽ കോ–ഓർഡിനേഷൻ ജില്ലാ കമ്മിറ്റിയുടെ മൂന്നാംദിവസത്തെ ധർണ സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം എം ജി അജി ഉദ്‌ഘാടനംചെയ്തു.


ഓൾ ഇന്ത്യ ബി‌എസ്‌എൻ‌എൽ ഡിഒഡി പെൻഷനേഴ്‌സ്‌ അസോസിയേഷൻ ജില്ലാ സെക്രട്ടറി പി ജനാർദനൻ അധ്യക്ഷനായി. ബി‌എസ്‌എൻ‌എൽ എംപ്ലോയീസ്‌ യൂണിയൻ ജില്ലാ സെക്രട്ടറി എം എൻ അരുൺകുമാർ, എൻ പി ഷിബു, സി എൽ സലീഷ്, രശ്മി രാമചന്ദ്രൻ, പി വി സുഭാഷ്, പി എസ്‌ പീതാംബരൻ, സി ബി ജയരാജ്‌ എന്നിവർ സംസാരിച്ചു.


ബിഎസ്‌എൻഎൽ ജീവനക്കാരുടെ ശമ്പളം പരിഷ്‌കരിക്കുക, പെൻഷൻ പരിഷ്കരണം നടപ്പാക്കുക, കരാർത്തൊഴിലാളികളുടെ പിരിച്ചുവിടൽ അവസാനിപ്പിക്കുക, മിനിമംവേതനം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ധർണ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home