ad
Deshabhimani

ഡൽഹി ചലോ: വളന്റിയർമാർക്ക്‌ 
യാത്രയയപ്പ്‌ നൽകി

ഡൽഹിയിൽ നടക്കുന്ന പ്രക്ഷോഭത്തിൽ പങ്കെടുക്കാൻ പോകുന്ന ഡിവൈഎഫ്ഐ പ്രവർത്തകർക്ക് ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ നൽകിയ യാത്രയയപ്പ് സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ  ഉദ്ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on Jul 25, 2026, 01:40 AM | 1 min read

ആലപ്പുഴ

ഡൽഹി ജന്തർ മന്തറിൽ സമരം ചെയ്യുന്ന വിദ്യാർഥി പോരാളികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ നേതൃത്വത്തിൽ ഡൽഹിയിൽ പോകുന്ന ഡിവൈഎഫ്‌ഐ ‘ഡൽഹി ചലോ സമരയാത്ര’ വളന്റിയർമാർക്ക്‌ ആലപ്പുഴയിൽ യാത്രയയപ്പ്‌ നൽകി. റെയിൽവേ സ്‌റ്റേഷനിൽ യാത്രയയപ്പ്‌ യോഗം സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്‌ഘാടനം ചെയ്‌തു. ജില്ലയിലെ വിവിധ ബ്ലോക്കുകളിലെ 15 പേരാണ്‌ ഡൽഹിയിലേക്ക്‌ പുറപ്പെട്ടത്‌. സംസ്ഥാനകമ്മിറ്റിയംഗം എസ്‌ സുരേഷ്‌കുമാറിന്റെ നേതൃത്വത്തിൽ വെള്ളി വൈകിട്ട് രാജധാനി എക്‌സ്‌പ്രസില്‍ സമരക്കാർ പുറപ്പെട്ടു. സി ശ്യാംകുമാർ, എസ് മുകുന്ദൻ, വി കെ സൂരജ്, കെ ആർ രാംജിത്ത്, സി എ അഖിൽ, അമൽ കൃഷ്‌ണ, വിഷ്ണു‌ ഉമേഷ്, അജു ആനന്ദ്, അനുപമ, നീനു കെ ജയൻ, എൻ അൻഷാദ്, എസ് ആഷിക്ക്, വി ശ്രീകാന്ത്‍, അജമൽ ഹസ്സൻ എന്നിവരാണ്‌ സംഘത്തിലുള്ളത്‌. ജില്ലാ പ്രസിഡന്റ്‌ കെ എസ്‌ അരുൺകുമാർ, സെക്രട്ടറി ജെയിംസ്‌ ശമുവേൽ, ആർ രാഹുൽ, രമ്യ രമണൻ, ജിസ്മി ജനാർദനൻ എന്നിവർ യോഗത്തിൽ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home