കലാസാഹിത്യസംഘം മേഖല കൺവൻഷനുകൾക്ക് തുടക്കമായി

പുരോഗമന കലാസാഹിത്യസംഘം എറണാകുളം മേഖല കൺവൻഷൻ ഡോ. കെ ജി പൗലോസ് ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി
പുരോഗമന കലാസാഹിത്യസംഘം മേഖല കൺവൻഷനുകൾക്ക് തുടക്കമായി. എറണാകുളം മേഖലാ കൺവൻഷൻ ഡോ. കെ ജി പൗലോസ് ഉദ്ഘാടനം ചെയ്തു.
മേഖല പ്രസിഡന്റ് കെ രാധാകൃഷ്ണൻ അധ്യക്ഷനായി. വനിതാ സാഹിതി സംസ്ഥാന സെക്രട്ടറി രവിത ഹരിദാസ്, എം കെ സാനു അനുസ്മരണ പ്രഭാഷണം നടത്തി. സംഘം സംസ്ഥാന സെക്രട്ടറി ജോഷി ഡോൺബോസ്കോ, ജില്ലാ സെക്രട്ടറി സഹീർ അലി, അഡ്വ. വി കെ പ്രസാദ്, ആർ നിഷാദ് ബാബു, കെ ആർ മുരളീധരൻ, ഷാജി ജോർജ് പ്രണത, തെന്നൽ, പ്രൊഫ.ഡി സലിംകുമാർ എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: കെ രാധാകൃഷ്ണൻ ( പ്രസിഡന്റ്), ആർ നിഷാദ് ബാബു (സെക്രട്ടറി), കെ ആർ മുരളീധരൻ (ട്രഷറർ).








0 comments