ad
Deshabhimani

print edition ഗ്വാർഡിയോള ഇറ്റലിയിലേക്കില്ല

pep.
വെബ് ഡെസ്ക്

Published on Jul 25, 2026, 02:32 AM | 1 min read

റോം : പെപ്‌ ഗ്വാർഡിയോള ഇറ്റാലിയൻ ഫുട്‌ബോൾ ടീം പരിശീലകനാകില്ല. ഇംഗ്ലീഷ്‌ ക്ലബ്‌ മാഞ്ചസ്‌റ്റർ സിറ്റിയുടെ പരിശീലകനായി പത്ത്‌ വർഷം പ്രവർത്തിച്ച സ്‌പാനിഷുകാരൻ കഴിഞ്ഞ സീസൺ അവസാനത്തോടെയാണ്‌ സ്ഥാനമൊഴിഞ്ഞത്‌. പിന്നാലെ ഇറ്റാലിയൻ ദേശീയ ടീമിന്റെ ചുമതലയേൽക്കുമെന്ന്‌ അഭ്യൂഹമുയർന്നു. ഇറ്റാലിയൻ ഫ-ുട്‌ബോൾ ഫെഡറേഷൻ പ്രസിഡന്റ്‌ ജിയാവാന്നി മലാഗോ ഗ്വാർഡിയോളയുമായി ചർച്ച നടത്തുകയും ചെയ്‌തു. ശന്പളക്കാര്യത്തിലായിരുന്നു അവ്യക്തത. ഗ്വാർഡിയോള ആവശ്യപ്പെടുന്ന തുക നൽകാൻ ഫെഡറേഷൻ തയ്യാറല്ല. ഇതോടെയാണ്‌ സ്‌പാനിഷുകാരൻ വാഗ്‌ദാനം നിരസിച്ചത്‌.


ഗ്വാർഡിയോളയെ ബന്ധപ്പെടുംമുന്പ്‌ ബ്രസീൽ ടീം പരിശീലകൻ കാർലോ ആൻസെലോട്ടിയുമായി സംസാരിച്ചുവെന്ന്‌ ഇറ്റാലിയൻ -ടീം ടെക്‌നിക്കൽ ഡയറക്ടർ പ‍ൗലോ മൽദീനി വെളിപ്പെടുത്തിയിരുന്നു. ഇറ്റലിക്കാരനാണ്‌ ആൻസെലോട്ടി. ബ്രസീലുമായി 2030വരെയുള്ള കരാറുള്ളതിനാൽ ശ്രമം ഫലംകണ്ടില്ല. ഇതോടെ മുൻ ക്യാപ്‌റ്റൻ ആന്ദ്രേ പിർലോ ദേശീയ ടീമിന്റെ ചുമതലയേറ്റെടുക്കാൻ സാധ്യതയേറി. നേഷൻസ്‌ ലീഗും 2028ലെ യൂറോയുമാണ്‌ ലക്ഷ്യം. കഴിഞ്ഞ മൂന്ന്‌ ലോകകപ്പുകളിൽ യോഗ്യത നേടാൻ ഇറ്റലിക്ക്‌ കഴിഞ്ഞിരുന്നില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home