ad
Deshabhimani

തെരുവുനായ നിയന്ത്രണവും പേവിഷബാധയും

പ്രതിരോധം ശക്തമാക്കാൻ ജില്ലാ പഞ്ചായത്ത്‌

 ജില്ലാ പഞ്ചായത്തിന്റെ വളര്‍ത്തുനായ–-തെരുവുനായ നിയന്ത്രണ പരിപാടി ശിൽപ്പശാലയിൽ പ്രസിഡന്റ് 
കെ ജീ രാജേശ്വരി സംസാരിക്കുന്നു

ജില്ലാ പഞ്ചായത്തിന്റെ വളര്‍ത്തുനായ–-തെരുവുനായ നിയന്ത്രണ പരിപാടി ശിൽപ്പശാലയിൽ പ്രസിഡന്റ് 
കെ ജീ രാജേശ്വരി സംസാരിക്കുന്നു

വെബ് ഡെസ്ക്

Published on Aug 12, 2025, 01:38 AM | 1 min read

ആലപ്പുഴ
ജില്ലയില്‍ തെരുവുനായ നിയന്ത്രണത്തിനും പേവിഷബാധ പ്രതിരോധത്തിനും കര്‍മപരിപാടിയുമായി ജില്ലാ പഞ്ചായത്ത്‌. വളര്‍ത്തുനായ–-തെരുവുനായ നിയന്ത്രണ പരിപാടി തയാറാക്കാൻ ശിൽപ്പശാല സംഘടിപ്പിച്ചു. പ്രസിഡന്റ് കെ ജി രാജേശ്വരി ഉദ്ഘാടനംചെയ-്‌തു. കഴിഞ്ഞവര്‍ഷം ജില്ലയില്‍ 13,571 തെരുവുനായ-്‌ക്കളെ വാക്‌സിനേഷന് വിധേയമാക്കി. ആലപ്പുഴ നഗരസഭയില്‍ 77 ശതമാനം വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കി. എബിസി സെന്ററുകളുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കും. കണിച്ചുകുളങ്ങരയിലെ സെന്ററില്‍ ഡോക-്‌ടര്‍മാര്‍, സര്‍ജിക്കല്‍ ഉപകരണങ്ങള്‍ എന്നിവ വര്‍ധിപ്പിക്കും. സ്‌കൂളുകള്‍, അങ്കണവാടികള്‍ എന്നിവയുടെ പരിസരങ്ങളില്‍ പ്രത്യേക ഹോട്ട് സ്‌പോട്ടുകള്‍ കണ്ടെത്തി വാക്‌സിനേഷന്‍, ക്യാച്ചര്‍ സേവനങ്ങള്‍ ഉറപ്പാക്കും. കൂടുതൽ കേസുകള്‍ റിപ്പോര്‍ട്ട് ചെയ-്‌ത പ്രദേശം കേന്ദ്രീകരിച്ച് പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തും. വളര്‍ത്തുമൃഗങ്ങളുടെ ലൈസന്‍സ് നിര്‍ബന്ധമാക്കാനും വാക്‌സിനേഷന്‍ എടുക്കാനുമുള്ള നടപടികള്‍ കര്‍ശനമാക്കും. തെരുവുനായ-്‌ക്കള്‍ക്കായി ഷെല്‍ട്ടര്‍, ഫീഡിങ്‌ സ്റ്റേഷനുകള്‍, പുനരധിവാസകേന്ദ്രങ്ങള്‍ തുടങ്ങിയ സംവിധാനങ്ങള്‍ ഒരുക്കുവാനും യോഗത്തിൽ തീരുമാനിച്ചു. പഞ്ചായത്ത് അടിസ്ഥാനത്തില്‍ നായ പിടിത്തത്തിലും വന്ധ്യംകരണത്തിലും പരിശീലനം നൽകും. പ്രാരംഭഘട്ടത്തില്‍ ഒരുമാസം നീളുന്ന കാമ്പയിന്‍ ജില്ലയില്‍ നടപ്പാക്കും. കൈക്കൊള്ളേണ്ട നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിന് മൃഗസ്‌നേഹികളെ പങ്കെടുപ്പിച്ച്‌ യോഗംചേരും. കൂടാതെ വെറ്ററിനറി ഡോക-്‌ടര്‍മാരുടെ യോഗം സംഘടിപ്പിക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. സ്ഥിരംസമിതി അധ്യക്ഷ ബിനു ഐസക് രാജു അധ്യക്ഷയായി. മൃഗസംരക്ഷണ ബോര്‍ഡംഗം ഡോ. ആര്‍ വേണുഗോപാല്‍, എല്‍എസ്ജിഡി ജോ.ഡയറക്‌-ടര്‍ സി അലക്‌സ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി പ്രദീപ-്‌കുമാര്‍, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. പി വി അരുണോദയ, ഡെപ്യൂട്ടി ഡിഎംഒ ഡോ. ദിലീപ്കുമാര്‍, ഡിപിഎം ഡോ. കോശി സി പണിക്കര്‍, ഡെപ്യൂട്ടി പ്ലാനിങ് ഓഫീസര്‍ സി സി നിത്യ, ജില്ലാ പഞ്ചായത്ത് സീനിയര്‍ സൂപ്രണ്ട് പി വി വിനോദ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home