സ്ത്രീ സുരക്ഷാ പെൻഷൻ നിർത്തൽ
നീക്കം ഉപേക്ഷിച്ചില്ലെങ്കിൽ സമരം: സി എസ് സുജാത

സ്ത്രീ സുരക്ഷാ പെൻഷൻ പദ്ധതി അട്ടിമറിയ്ക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ നീക്കത്തിനെതിരെ ജനാധിപത്യ മഹിളാ അസോസിയേഷൻ ചാരുംമൂട്ടിൽ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം
ചാരുംമൂട്
സ്ത്രീ സുരക്ഷാ പെൻഷൻ നിർത്താനുള്ള നീക്കത്തിൽനിന്നും യുഡിഎഫ് സർക്കാർ പിന്മാറണമെന്നും ഇല്ലെങ്കിൽ ശക്തമായ സമരം സംഘടിപ്പിക്കുമെന്നും ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സി എസ് സുജാത പറഞ്ഞു. മഹിളാ അസോസിയേഷൻ ചാരുംമൂട് ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധം ഉദ്ഘാടനംചെയ്യുകയായിരുന്നു അവർ. കേരളത്തിലെ പാവപ്പെട്ട സ്ത്രീകളെ ചേർത്തുനിർത്തിയ എൽഡിഎഫ് സർക്കാർ നടപ്പാക്കിയ പദ്ധതിയാണ് അധികാരത്തിൽ വന്നയുടൻ യുഡിഎഫ് സർക്കാർ നിർത്തുന്നത്. ഇത് സാധാരണ സ്ത്രീകളോടുള്ള വെല്ലുവിളിയാണ്. – സുജാത പറഞ്ഞു. ചാരുംമൂട്ടിൽ നടന്ന പ്രകടനത്തിൽ നൂറുകണക്കിന് സ്ത്രീകൾ പങ്കെടുത്തു. അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ് ജി രാജമ്മ അധ്യക്ഷയായി. ജില്ലാ കമ്മിറ്റിയംഗങ്ങളായ ഷീജ സുരേഷ്, വി ഗീത, സഫിയ സുധീർ എന്നിവർ നേതൃത്വം നൽകി.










0 comments