print edition കാർഷിക സർവകലാശാലയിലും ‘കാവി നിയമനം’

തിരുവനന്തപുരം: എംജി സർവകലാശാലയ്ക്ക് പിന്നാലെ കാർഷിക സർവകലാശാല വൈസ് ചാൻസലർ സ്ഥാനത്തും ചട്ടവിരുദ്ധമായി സംഘപരിവാറുകാരനെ തിരുകികയറ്റാൻ ഗവർണറുടെ നീക്കം. താൽകാലിക വൈസ്‌ചാൻസലറായ ബി അശോകിന്റെ ഒഴിവിൽ ബിജെപി അധ്യാപക സംഘടനാ നേതാവിനെ നിയമിക്കാനാണ് ശ്രമം.
കാർഷിക സർവകലാശാലയിൽ വിസിയെ നിയമിക്കുംമുമ്പ് ഗവർണർ സർക്കാരുമായി ചർച്ച നടത്തണമെന്നും പട്ടിക തയ്യാറാക്കണമെന്നുമാണ് യുജിസി ചട്ടം. ഇതിന് വിരുദ്ധമായാണ് ഗവർണറുടെ നടപടി. നിയമനവുമായി ബന്ധപ്പെട്ട് ഗവർണർ കൃഷിമന്ത്രിയുമായി ചർച്ച നടത്തുമെന്നാണ് സൂചന. സർവകലാശാലാ നിയമനങ്ങളിൽ സംഘപരിവാർ താൽപ്പര്യങ്ങൾക്ക് വഴങ്ങുന്നതാണ് യുഡിഎഫ് സർക്കാരിന്റെ നിലപാട്.









0 comments