Deshabhimani

കോഴിക്കോട് വിനോദസഞ്ചാരികളുടെ ട്രാവലർ മറിഞ്ഞ് അപകടം

traveller accident
വെബ് ഡെസ്ക്

Published on Oct 03, 2026, 02:59 PM | 1 min read

കക്കാടംപൊയിൽ : കോഴിക്കോട് കൂമ്പാറയിൽ വിനോദസഞ്ചാരികളുടെ ടൂറിസ്റ്റ് വാഹനം മറിഞ്ഞ് അപകടം. കക്കാടംപൊയിലിൽ നിന്ന് മടങ്ങുകയായിരുന്ന വാഹനമാണ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞത്. മേലേക്കൂമ്പാറയ്ക്കും മരഞ്ചാട്ടയ്ക്കും ഇടയിലുള്ള വളവിൽ വച്ചാണ് ബസ് മറിഞ്ഞത്. ഇരുപതോളം പേർ ബസിലുണ്ടായിരുന്നതായാണ് വിവരം. മറ്റ് വിവരങ്ങൾ വ്യക്തമല്ല. നാട്ടുകാരും അ​ഗ്നിരക്ഷാസേനയും സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ - സർക്കാർ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home