Deshabhimani

ജന്തർ മന്തറിൽ പൊലീസ് അതിക്രമം; പ്രതിഷേധക്കാരെ വലിച്ചിഴച്ചു

Jantar Mantar Protest

വിദ്യാര്‍ഥികളെ പൊലീസ് വലിച്ചിഴയ്ക്കുന്നു

വെബ് ഡെസ്ക്

Published on Oct 03, 2026, 03:50 PM | 1 min read

ന്യൂഡൽഹി: മുഖ്യ ​തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിൽ പ്രതിഷേധിക്കുന്ന വിദ്യാർഥികൾക്കു നേരെ പൊലീസിന്റെ നരനായാട്ട്. പ്രതിഷേധിച്ച ഐസ പ്രവർത്തകരെ വലിച്ചിഴച്ചു. പൊലീസ് അതിക്രമത്തെ തുട‌ർന്ന് പ്രവർത്തകർ കുഴഞ്ഞുവീണു. സിഎസ്എഫിന്റെയും ഡൽഹി പൊലീസിന്റെയും നേതൃത്വത്തിൽ പ്രതിഷേധക്കാരെ വലിച്ചിഴച്ച് ബലമായി കസ്റ്റഡിയിലെടുക്കുകയാണ്.


നേഹ ബോറയുടെ നേതൃത്വത്തിലാണ് ജന്തർ മന്തറിൽ പ്രതിഷേധം നടത്തുന്നത്. നിരവധി വിദ്യാർഥികളും സമര രം​ഗത്തുണ്ട്. പ്രതിഷേധം കടുത്തതോടെ പ്രതിഷേധത്തിന് നേതൃത്വം നൽകിയ നേഹ ബോറ, കപിൽ സിബൽ, യോ​ഗേന്ദ്ര യാദവ് അടക്കമുള്ളവരെ പൊലീസ് ബലമായി അറസ്റ്റ് ചെയ്തു. നേതാക്കളെ ബലമായി നീക്കിയാലും ഒരിഞ്ച് പുറകോട്ടില്ലെന്ന് പ്രവർത്തകർ അറിയിച്ചു.


തെരഞ്ഞെടുപ്പുകളിൽ ബിജെപിയെ വഴിവിട്ട് സഹായിക്കുന്ന ​ഗ്യാനേഷ് കുമാർ രാജിവയ്ക്കുക, 2025ലെ വോട്ടർ പട്ടിക പുനഃസ്ഥാപിക്കുകയും അത് പ്രകാരം തെരഞ്ഞെടുപ്പ് നടത്തുകയും ചെയ്യുക, തെരഞ്ഞെടുപ്പ് കമീഷണറെ നിയമിക്കുന്നതിൽ സുതാര്യത വേണം, എസ്ഐആർ നടപടികൾ നിർത്തിവയ്ക്കുക എന്നിവ ആവശ്യപ്പെട്ടാണ് ജന്തർ മന്തറിൽ പ്രതിഷേധം ശക്തമാക്കിയിരിക്കുന്നത്. ഇടതുവിദ്യാർഥി സംഘടനകളും പ്രതിഷേധത്തിന്റെ ഭാ​ഗമായിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home