ad
Deshabhimani

ആയിരത്തിലധികം പുസ്തകങ്ങളുമായി 
വായനയുടെ ലോകത്ത്‌ രാജൻ

Reading Day

വീട്ടിലെ പുസ്തകശേഖരത്തിനൊപ്പം രാജൻ കെ ജോൺ

വെബ് ഡെസ്ക്

Published on Jun 19, 2026, 01:38 AM | 1 min read

കോതമംഗലം


ആയിരത്തിലധികം പുസ്തകങ്ങൾ വീട്ടിലൊരുക്കി വായനയുടെ വാതായനങ്ങൾ തുറന്ന് ചിത്രകാരൻ രാജൻ. കോതമംഗലം നങ്ങേലിപ്പടി കുന്നപ്പിള്ളിൽ വീട്ടിൽ രാജൻ കെ ജോൺ എന്ന അറുപത്തിമൂന്നുകാരൻ വായനയുടെ ലോകത്തേക്ക് കടന്നിട്ട്‌ 55 വർഷം പിന്നിടുന്നു.

ചെറുപ്പത്തിൽ ടാർസൻ കഥകൾ വായിച്ചായിരുന്നു തുടക്കം. ഒരുകാലത്ത്‌ ഡിറ്റക്‌ടീവ് നോവലുകളോടായിരുന്നു ഭ്രമമെങ്കിൽ പിന്നീട് ചരിത്ര നോവലുകളും വിശ്വസാഹിത്യവും ചരിത്രപഠനവുമെല്ലാമായി. വിപണിയിൽ പുതിയ പുസ്തകം ഇറങ്ങിയാൽ അത് സ്വന്തമാക്കും. അങ്ങനെ വീട്ടിലിപ്പോൾ ആയിരത്തിലധികം പുസ്തകങ്ങളായി.

"അതിസുന്ദരമായ ആന്തരികയാത്രയല്ലേ വായന. അനന്തമായ അറിവിന്റെ ലോകത്തേക്കുള്ള വാതിലുകൾ തുറന്നുനൽകുകയാണ്‌ പുസ്തകങ്ങൾ'നങ്ങേലിപ്പടി ഐശ്വര്യ കലാകേന്ദ്രം ഗ്രന്ഥശാലാധികാരികൂടിയായ രാജൻ പറയുന്നു. ചിത്രകലയിൽ ഡിപ്ലോമ നേടിയിട്ടുണ്ട്‌ രാജൻ. പെയിന്റിങ് ജോലിയും ചെയ്യുന്നു.


നങ്ങേലിൽ ആയുർവേദ ആശുപത്രിയിലെ തെറാപ്പിസ്റ്റ് നിർമലയാണ് ഭാര്യ. രണ്ടുമക്കൾ, ബ്രൂസ്‌ കെ രാജൻ (ബിസിനസ്‌), നൃത്താധ്യാപിക ഡെസ്റ്റിമോൾ കെ രാജൻ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home