ad
Deshabhimani

'ഞാൻ ശ്രദ്ധിച്ചിട്ടില്ല'; രമ്യ ഹരിദാസ് അന്വേഷണസമിതിക്കു മുന്നിൽ ഹാജരാകാത്തതിൽ തടിയൂരി സണ്ണി ജോസഫ്

sunny
വെബ് ഡെസ്ക്

Published on Sep 07, 2026, 12:41 PM | 1 min read

തിരുവനന്തപുരം: ചിറയിൻകീഴിൽ കോൺഗ്രസ് ജില്ലാ പഞ്ചായത്ത് അംഗത്തെ വീട്ടിൽ കയറി ആക്രമിച്ച വിഷയത്തിൽ രമ്യ ഹരിദാസ് അന്വേഷണസമിതിക്ക് മുന്നിൽ ഹാജരാകാത്തതായി അറിഞ്ഞിട്ടില്ലെന്ന് സണ്ണി ജോസഫ്.


ചുമതലയൊഴിയാത്തതിനാൽ കെപിസിസി അധ്യക്ഷനായി തുടരുന്ന സണ്ണി ജോസെഫിന്റെ ഭാഗത്ത് നിന്നുള്ള മറുപടിയിൽ കോൺഗ്രസ് നേതാക്കളും അണികളും അതൃപ്തിയിലാണ്. വിഷയം അറിയില്ലെന്നും താനത് ശ്രദ്ധിച്ചിട്ടില്ലെന്നുമായിരുന്നു സണ്ണി ജോസെഫിന്റെ പ്രതികരണം.


ഡൽഹിയിൽ പോയതിനാലാണ് രമ്യ ഹരിദാസ് ഹാജരാകാത്തതെന്നാണ് ഇന്നലെ എംഎം ഹസൻ പറഞ്ഞത്. എന്നാൽ രമ്യ ഹരിദാസ് പാലക്കാട് കെ സി വേണുഗോപാലിനെ സന്ദർശിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇതോടെ രമ്യ ഹരിദാസ് കെപിസിസിയെ കബളിപ്പിച്ചതാണെന്നും ആക്ഷേപം ഉയരുന്നുണ്ട്.


വിഷയത്തിൽ ഉത്തരം പറയാതെ തടിയൂരുന്ന മട്ടിലാണ് സണ്ണി ജോസെഫിന്റെ പ്രതികരണം. കെപിസിസി അധ്യക്ഷൻ എന്ന നിലയിൽ വിഷയം അറിയണ്ടേ എന്ന മാധ്യമങ്ങളുടെ ചോദ്യത്തോട് എല്ലാത്തിനും നിങ്ങളോട് ഉത്തരം പറയേണ്ട ആവശ്യം തനിക്കില്ലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. വിഷയത്തിൽ രമ്യ ഹരിദാസിനെ സംരക്ഷിക്കുന്ന പ്രവണതയ്‌ക്കെതിരെയും പാർട്ടിക്കുള്ളിൽ അതൃപ്തി പുകയുകയാണ്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home