Deshabhimani

കൊല്ലം കടയ്ക്കലിൽ റേഷൻ കട ജീവനക്കാരനെ കുത്തിക്കൊന്നു

Anilkumar

അനിൽകുമാർ | Photo: Screengrab

വെബ് ഡെസ്ക്

Published on Nov 19, 2026, 07:14 PM | 1 min read

കൊല്ലം : കടയ്ക്കൽ വയലായിൽ റേഷൻ കട ജീവനക്കാരനെ കുത്തിക്കൊലപ്പെടുത്തി. അനിൽകുമാർ (62) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കുളത്തൂപ്പുഴ സ്വദേശി വിൽസൺ (65) പിടിയിലായി.


റേഷൻ കടയ്ക്കുള്ളിൽ വെച്ചാണ് അനിൽകുമാറിനെ കൊലപ്പെടുത്തിയത്. സംഭവത്തിനുശേഷം പ്രതി സ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു. വിവരം ലഭിച്ച ഉടൻ കൊല്ലം റൂറൽ ജില്ലാ പൊലീസ് മേധാവി ഷാജി സുഗുണന്റെ നിർദേശപ്രകാരം കൊട്ടാരക്കര ഡിവൈഎസ്പി ഷെരീഫിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.


കൃത്യത്തിനുശേഷം മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് പത്തനാപുരത്തുനിന്ന് മാനന്തവാടി ബസിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ കൂത്താട്ടുകുളത്തുവെച്ചാണ് കടയ്ക്കൽ പൊലീസ് പിടികൂടിയത്. സാമ്പത്തിക തർക്കമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home