ചാനലുകാരോട് അതൃപ്തി പറഞ്ഞാൽ എന്തെങ്കിലും പദവി കിട്ടിയാലോ; പി വി അൻവറിനെതിരെ പരിഹാസവുമായി പി എം എ സലാം

പി വി അൻവർ (ഇടത്) പി എം എ സലാം (വലത്)
തിരുവനന്തപുരം : പി വി അൻവറിനെതിരെ രൂക്ഷ പരിഹാസവുമായി മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം. ചാനലുകാരോട് അതൃപ്തി പറഞ്ഞതുകൊണ്ട് അവരെന്തെങ്കിലും പദവി കൊടുത്താൽ സന്തോഷം എന്ന നിലയ്ക്കാണ് അൻവറിന്റെ പരസ്യ പ്രതികരണം എന്നാണ് സലാമിന്റെ പരിഹാസം.
കെടിഡിസി ചെയർമാൻ സ്ഥാനം ആവശ്യപ്പെട്ട് അൻവർ കത്ത് നൽകിയതും കത്ത് നൽകിയ വിവരം സമൂഹമാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തുകയും ചെയ്ത പശ്ചാതലത്തിലാണ് സലാമിന്റെ വിമർശനം. യുഡിഎഫിൽ അർഹമായ പരിഗണന ലഭിച്ചില്ലെന്ന തരത്തിലുള്ള പരാതി ഉന്നയിക്കാൻ ഇപ്പോൾ സമയമായിട്ടില്ലെന്നും സലാം വ്യക്തമാക്കി.








0 comments