സിപിഐ എം ധർണ നടത്തി
വന്യജീവി ആക്രമണത്തിൽ നടപടിയില്ല; എങ്ങും പ്രതിഷേധം

വന്യമൃഗശല്യത്തിനെതിരെ കുളങ്ങാട്ടുകുഴിയിൽ സിപിഐ എം നടത്തിയ ധർണ ആന്റണി ജോൺ ഉദ്ഘാടനം ചെയ്യുന്നു
കോതമംഗലം
വേട്ടാമ്പാറ, കുളങ്ങാട്ടുകുഴി, ഭൂതത്താൻകെട്ട് പ്രദേശങ്ങളിൽ തുടർച്ചയായുണ്ടാകുന്ന കാട്ടാന, ഉൾപ്പെടെയുള്ള വന്യജീവികളുടെ നിരന്തര ആക്രമണത്തിൽ വ്യാപക കൃഷിനാശം.
കഴിഞ്ഞദിവസം പുലിയും ഇറങ്ങിയത് നാട്ടുകാരെ കൂടുതൽ ഭീതിയിലാക്കി. ജനങ്ങൾ പുറത്തിറങ്ങാൻ കഴിയാതെ ഭയപ്പാടിലാണ്. നിരന്തരമായി വന്യജീവി ആക്രമണമുണ്ടായിട്ടും ഒരിക്കൽപോലും ജനപ്രതിനിധികളോ ഫോറസ്റ്റ്, റവന്യു ഉദ്യോഗസ്ഥരോ സ്ഥലം സന്ദർശിക്കാനോ ജനങ്ങൾക്ക് സംരക്ഷണം നൽകാനോ എത്താത്തതിൽ നാട്ടുകാർ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി.
അധികൃതരുടെ നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ച് കുളങ്ങാട്ടുകുഴിയിൽ സിപിഐ എം ധർണയും യോഗവും നടത്തി. ആന്റണി ജോൺ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ബിജു പി നായർ അധ്യക്ഷനായി. പഞ്ചായത്ത് അംഗം പ്രിൻസ് ജോൺ, സിപിഐ എം ലോക്കൽ സെക്രട്ടറി ടി സി മാത്യു, എസ് എം അലിയാർ, സജീവ് നാരായണൻ, എസ് കെ ഇബ്രാഹിം, അജിലാൽ മീരാൻ, ടി കെ കുര്യൻ, പഞ്ചായത്ത് അംഗം ജലജ പൗലോസ് എന്നിവർ സംസാരിച്ചു.









0 comments