ശ്രീകൃഷ്‌ണജയന്തി ആഘോഷിച്ചു

അഷ്‌ടമിരോഹിണി ദിനത്തിൽ അമ്പലപ്പുഴ ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രത്തിൽ നടന്ന ശ്രീബലി
അമ്പലപ്പുഴ
അമ്പലപ്പുഴ ശ്രീ കൃഷ്‌ണസ്വാമി ക്ഷേത്രത്തിൽ അഷ്‌ടമിരോഹിണി ദിനത്തിൽ നൂറുകണക്കിനാളുകൾ ദർശനം നടത്തി. പുലർച്ചെ മൂന്നിന് നട തുറന്നു. പള്ളിയുണർത്തലിനുശേഷം ആനപ്പുറത്ത് ശ്രീബലിയും നടന്നു. ഉറിയടി, ഘോഷയാത്ര എന്നിവയും അമ്പലപ്പുഴ പാൽപ്പായസം ഉൾപ്പെടെ നിരവധി വിഭവങ്ങളുമായി പിറന്നാൾസദ്യയും ഉണ്ടായി. അഷ്‌ടമി രോഹിണി ദിനത്തിൽ വലിയ കലവൂർ ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. അഷ്‌ടമി രോഹിണി സദ്യ എ ഡി തോമസ് എംഎൽഎ ഉദ്ഘാടനംചെയ്‌തു. മുഹമ്മ ആര്യക്കര ദേവീക്ഷേത്രം, പള്ളിക്കുന്ന് ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രം എന്നിവിടങ്ങളിൽ ഘോഷയാത്ര നടത്തി. മാരാരിക്കുളം ശ്രീമഹാദേവ ക്ഷേത്രത്തിൽ അഷ്ടമിരോഹിണി മഹോത്സവം നടത്തി. തന്ത്രിമുഖ്യൻ മോനാട്ട് കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ കളഭാഭിഷേകവും സന്താന ഗോപാലപൂജയും അഞ്ഞൂറിലധികം കുഞ്ഞുങ്ങൾക്ക് ഉണ്ണിയൂട്ടും ഒരുക്കി. മഹാ അന്നദാനം, നൃത്തം, ഉറിയടി, സന്താന ഗോപാലം മേജർ സെറ്റ് കഥകളി എന്നിവയും ഉണ്ടായി. ശ്രീകൃഷ്‌ണജയന്തി ആഘോഷങ്ങളുടെ ഭാഗമായി ക്ഷേത്രങ്ങളിൽ വർണാഭമായ ഘോഷയാത്രയും ഉറിയടിയും നടന്നു. ഘോഷയാത്രയുടെ ഭാഗമായി ദേശത്തിനകം, പുള്ളിക്കണക്ക്, മണ്ണത് പനയന്നാർക്കാവ് എന്നീ സ്ഥലങ്ങളിലെ ഘോഷയാത്രകൾ നാനാശേരിൽ ക്ഷേത്രത്തിൽ സംഗമിച്ചു. തിരുവോണം ജങ്‌ഷൻ വഴി മേനാത്തേരിൽ കൊച്ചാലുംമൂട് വഴി പുള്ളിക്കണക്ക് അഴകിയകാവ് ദേവീക്ഷേത്രത്തിലെത്തി.










0 comments