ad
Deshabhimani

ഗുരുമാഹാത്മ്യ സ്‌മരണയിൽ

നാടെങ്ങും ചതയദിനാഘോഷം

 ചതയദിനാഘോഷം

കോമന പടിഞ്ഞാറ്, അമ്പലപ്പുഴ ടൗൺ എസ്‌എൻഡിപി ശാഖകൾ സംഘടിപ്പിച്ച ഗുരുദേവ ജയന്തി ദിനാഘോഷം 
എച്ച് സലാം എംഎൽഎ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 08, 2025, 01:45 AM | 2 min read

ആലപ്പുഴ

ശ്രീനാരായണഗുരു ജയന്തി ജില്ലയിൽ വിവിധ പരിപാടികളോടെ ആചരിച്ചു. എസ്‌എൻഡിപി ശാഖകളിൽ രാവിലെ പതാക ഉയർത്തി. വിവിധ മേഖലയിൽ ചതയദിന വിളംബര ബൈക്ക്റാലിയും വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഘോഷയാത്രയും നടത്തി. പോള– -ചാത്തനാട് ശ്രീഗുരു ദേവാദർശ പ്രചാരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ജയന്തി ആഘോഷത്തിന്റെ ഭാഗമായി പ്രസിഡന്റ്‌ കെ ബി സാധുജൻ പതാക ഉയർത്തി. വാടയ്ക്കൽ 398–ാം നമ്പർ ശാഖായോഗത്തിന്റെ നേതൃത്വത്തിൽ ഘോഷയാത്ര നടത്തി. യുത്ത് മുവ്മെമെന്റ്‌ നേതൃത്തിൽ കൊച്ചിൻ ഡാൻസിലേഴ്‌സിന്റെ ഗാനമേള അരങ്ങേറി.

മണ്ണഞ്ചേരി

പെരുന്തുരുത്ത് ആർ ശങ്കർ സ്മാരക എസ്എൻഡിപി ശാഖയുടെ ഗുരുദേവ ജയന്തിയാഘോഷ സമ്മേളനം പി പി ചിത്തരഞ്ജൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജി ജയതിലകൻ അധ്യക്ഷനായി. യൂണിയൻ സെക്രട്ടറി കെ എൻ പ്രേമാനന്ദൻ മുഖ്യപ്രഭാഷണം നടത്തി. എ കെ രംഗരാജൻ മുതിർന്ന പൗരന്മാരെ ആദരിച്ചു. മണ്ണഞ്ചേരി എസ്എച്ച്ഒ ടോൾസൻ പി ജോസഫ് സമ്മാനദാനം നടത്തി. പെരുന്തുരുത്ത് മധ്യം കാവുങ്കൽ എസ്എൻഡിപി ശാഖയുടെ ഗുരുദേവ ജയന്തിയാഘോഷം ചരിത്രകാരൻ എം ജെ ശ്രീചിത്രൻ ഉദ്ഘാടനംചെയ്തു. ശാഖാ പ്രസിഡന്റ് ടി ബൈജു അധ്യക്ഷനായി. വടക്കനാര്യാട് ശ്രീ നാരായണ ഗുരുസ്മാരക പ്രാർഥന സമിതി അംഗങ്ങളുടെ വീടുകളിലെ ആറ് ഡോക്ടർമാരേയും, 16 എൻജിനീയർമാരെയും ആദരിച്ചു.വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ നൽകി. പ്രസിഡന്റ് ആർ സുരേന്ദ്രൻ അധ്യക്ഷനായി. ജനറൽ സെക്രട്ടറി വി രമേശൻ, എൻ കെ സലിം കുമാർ എന്നിവർ സംസാരിച്ചു.

കലവൂർ

എസ് എൻ ഡി പി യോഗം 329-ാം നമ്പർ കലവൂർ ശാഖയിലെ ജയന്തി ആഘോഷം കൈനകരി ഗരുഢ പ്രകാശ് ഗുരുദേവ പ്രഭാഷണം നടത്തി ഉദ്ഘാടനം ചെയ്തു. ശാഖായോഗം പ്രസിഡന്റ്‌ സി പി സനുരാജ് അധ്യക്ഷനായി. ​വടക്കനാര്യാട് നമ്പർ 347 ശാഖയിലെ ജയന്തി ആഘോഷം എസ് എൻ ഡി പി യൂണിയൻ സെക്രട്ടറി കെ എൻ പ്രേമാനന്ദൻ ഉദ്ഘാടനം ചെയ്‌തു. എസ് ഡി ശ്രീഹർഷൻ അധ്യക്ഷനായി. ​

അമ്പലപ്പുഴ ​

കോമന പടിഞ്ഞാറ് 3715–-ാംനമ്പർ, അമ്പലപ്പുഴ ടൗൺ 6480–-ാംനമ്പർ ശാഖായോഗങ്ങൾ ചേർന്ന്‌ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷം സംഘടിപ്പിച്ചു. മണിയമ്മ രവീന്ദ്രൻ ദീപം തെളിച്ചു. പൊതുസമ്മേളനം എച്ച് സലാം എംഎൽഎ ഉദ്ഘാടനംചെയ്‌തു. കോമന ശാഖായോഗം പ്രസിഡന്റ്‌ പി ദിലീപ് അധ്യക്ഷനായി. ​വണ്ടാനം നീർക്കുന്നം 245–-ാംനമ്പർ എസ്‌എൻഡിപി ശാഖായോഗം, കാക്കാഴം നീർക്കുന്നം 363–-ാം നമ്പർ എസ്‌എൻഡിപി യോഗം എന്നിവ സംഘടിപ്പിച്ച ജയന്തി ആഘോഷങ്ങളും എച്ച് സലാം എംഎൽഎ ഉദ്ഘാടനംചെയ്‌തു. വിവിധയിടങ്ങളിലായി നടത്തിയ പരിപാടിയിൽ അഡ്വ. ജെ ഷേർളി, എൻ ശിവദാസ് എന്നിവർ അധ്യക്ഷരായി. വർണശബളമായ ഘോഷയാത്ര, വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവർക്ക് അനുമോദനം എന്നിവയും സംഘടിപ്പിച്ചു.

ആര്യാട്

ഐക്യഭാരതം ശ്രീനാരായണ പ്രാർഥന സമിതിയുടെ ജയന്തി ആഘോഷത്തിന് പ്രസിഡന്റ് എൻ ഹരിലാൽ പതാക ഉയർത്തി. ജയന്തി ആഘോഷ സമ്മേളനം എച്ച് സലാം എം എൽ എ ഉദ്ഘാടനം ചെയ്തു. സിവിൽ സർവീസ് റാങ്ക്ജേതാവ് സി ആർ വൈശാഖിനായി മാതാപിതാക്കൾ രതീഷ് ബാബുവിനെയും ഗിരിജമ്മയെയും എംഎൽഎ ആദരിച്ചു. ആര്യാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ഷീന സനൽകുമാർ, സിനിമോൾ ജോയ്, ആർ മംഗളൻ, സി കെ സുകുമാരപ്പണിക്കർ, കെ പി മോഹൻദാസ്, പി ജയദേവ്‌, കെ ആർ ബാബു, പി ശാന്തകുമാർ, വി ആർ ഹരിലാൽ, സമിതി സെക്രട്ടറി എം എസ് ബാബു, ട്രഷറർ കെ എം അരുൾ എന്നിവർ സംസാരിച്ചു.

മുഹമ്മ

ഗുരുധർമ പ്രചാരണ സഭ (നമ്പർ 1156), ശിവഗിരീശ്വരം ക്ഷേത്രത്തിൽ ജയന്തിദിന ആഘോഷവും സ്നേഹാദരവ് ചടങ്ങുകളും സംഘടിപ്പിച്ചു. സാബു കായിക്കര ജയന്തിദിന സന്ദേശം നൽകി. ബി എ സോഷ്യോളജിയിൽ രണ്ടാം റാങ്ക് നേടിയ ആദിത്യ കെ ഹരിയെ ഫാ. സാംജി വടക്കേടം അനുമോദിച്ചു. ഭാസി സൗപർണിക, സി പി ഷാജി, ടി ആർ സോമൻ, എസ് ജയലക്ഷ്മി, എം ജയ്‌മോൻ, എൻ ഹരിദാസ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home