ad
Deshabhimani

എൻജിഒ യൂണിയൻ ചെസ്–കാരംസ് മത്സരം ​

ചെസ്–കാരംസ് മത്സരങ്ങൾ എൻജിഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ്‌ എസ് ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു

ചെസ്–കാരംസ് മത്സരങ്ങൾ എൻജിഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ്‌ എസ് ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 27, 2026, 04:17 AM | 2 min read

തിരുവനന്തപുരം

എൻജിഒ യൂണിയൻ തിരുവനന്തപുരം സൗത്ത് ജില്ലാ കമ്മിറ്റി കലാ കായിക വിഭാഗമായ അക്ഷര കലാകായിക സമിതി ചെസ്–കാരംസ് മത്സരങ്ങൾ സംഘടിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ്‌ എസ് ഗോപകുമാർ ഉദ്ഘാടനം ചെയ്തു. വയനാട് കൽപ്പറ്റയിൽ സംഘടിപ്പിക്കുന്ന ജീവനക്കാരുടെ പന്ത്രണ്ടാമത് ചെസ്- – കാരംസ് മത്സരത്തിന്‌ മുന്നോടിയായാണ്‌ മത്സരം സംഘടിപ്പിച്ചത്‌. ചെസിൽ പബ്ലിക് ഓഫീസ് ഏരിയയിലെ പൊതുമരാമത്ത് വകുപ്പ് ജീവനക്കാരൻ എൻ അജയകുമാർ ഒന്നാം സ്ഥാനവും സിവിൽ സ്റ്റേഷൻ ഏരിയയിലെ പ്രിൻസിപ്പൽ അഗ്രികൾച്ചറൽ ഓഫീസ്‌ ജീവനക്കാരൻ ശ്യാം ഹരി രണ്ടാംസ്ഥാനവും പൂജപ്പുര ഏരിയയിലെ വനിതാ–ശിശു വികസനവകുപ്പ് ജീവനക്കാരൻ എ കെ ബിനുലാൽ മൂന്നാംസ്ഥാനവും നേടി. കാരംസിൽ വഴുതക്കാട് ഏരിയയിലെ സർവേ ഡയറക്ടറേറ്റിലെ ജീവനക്കാരൻ ജെ അനിൽ ഒന്നാം സ്ഥാനവും തൈക്കാട് ഏരിയയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ ജീവനക്കാരൻ ജി എസ്‌ രാജശേഖർ രണ്ടാംസ്ഥാനവും പൂജപ്പുര ഏരിയയിലെ വനിതാ– ശിശു വികസനവകുപ്പ് ജീവനക്കാരൻ നകുൽ മൂന്നാം സ്ഥാനവും നേടി. വിജയികൾക്ക്‌ യൂണിയൻ സംസ്ഥാന സെക്രട്ടറി പി സുരേഷ് സമ്മാനവിതരണം നടത്തി. സൗത്ത് ജില്ലാ പ്രസിഡന്റ് ജി ഉല്ലാസ്‌ കുമാർ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ഷിനു റോബർട്ട്, ആർ വി രമ്യ, കെ ആർ സുഭാഷ്, കെ ആർ സന്തോഷ്, എ എസ് ചിത്ര, ജി സുനിൽകുമാർ, ആർ രാംരാജ് എന്നിവർ സംസാരിച്ചു. എൻജിഒ യൂണിയൻ നോർത്ത് ജില്ലാ കമ്മിറ്റിയുടെ കലാസാംസ്കാരികവേദി സംഘസംസ്കാര ജീവനക്കാർക്കായി ചെസ്, കാരംസ് മത്സരങ്ങൾ സംഘടിപ്പിച്ചു. ജില്ലാ കാരംസ് അസോസിയേഷൻ പ്രസിഡന്റ് പി എസ് മനേഷ് ഉദ്ഘാടനം ചെയ്തു. നോർത്ത്‌ ജില്ലാ പ്രസിഡന്റ് എസ് ശ്രീകുമാർ അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് കെ പി സുനിൽ കുമാർ, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എസ് സജീവ് കുമാർ, ചെസ് അസോസിയേഷൻ സെക്രട്ടറി രാജേന്ദ്രൻ ആചാരി, അർച്ചന ആർ പ്രസാദ്, വി ഷിജി, പി കെ വിനുകുമാർ, കെ മനോജ് കുമാർ എന്നിവർ സംസാരിച്ചു. ചെസ് മത്സരത്തിൽ വി ആർ അഭിലാഷ് ചാന്പ്യനായി. ആർ അനീഷ് രാജ് രണ്ടാം സ്ഥാനത്തെത്തി. കാരംസ് മത്സരത്തിൽ എ റെന്നിയാണ്‌ ചാമ്പ്യൻ. ഒ ബി പ്രകാശ് രണ്ടാം സ്ഥാനത്തെത്തി. വിജയികൾക്ക് സംസ്ഥാന വൈസ് പ്രസിഡന്റ് കെ പി സുനിൽ കുമാർ ട്രോഫികൾ വിതരണം ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home