സ്‌പെഷ്യൽ എൻറിച്ച്മെന്റ് പ്രോഗ്രാം

വലിയഴീക്കൽ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ സ്പെഷ്യൽ എൻറിച്ച്മെന്റ് പ്രോഗ്രാം ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ഡി അംബുജാക്ഷി ഉദ്ഘാടനംചെയ്യുന്നു
കാർത്തികപ്പള്ളി
വലിയഴീക്കൽ ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ നടന്ന സ്‌പെഷ്യൽ എൻറിച്ച്മെന്റ് പ്രോഗ്രാം ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ഡി അംബുജാക്ഷി ഉദ്ഘാടനംചെയ്‌തു. പിടിഎ പ്രസിഡന്റ് പി ശിവൻകുഞ്ഞ് അധ്യക്ഷനായി. ആലപ്പുഴ ഡയറ്റ് ലക്ചറർ അഞ്‌ജലി മോഹൻ എസ്ഇപി പദ്ധതി വിശദീകരിച്ചു. പഞ്ചായത്തംഗം എം പ്രതാപൻ, പ്രിൻസിപ്പൽ ബിനുജ, പ്രഥമാധ്യാപിക ഡോ. രഞ്‌ജിനി കൃഷ്‌ണൻ, സീനിയർ അസിസ്‌റ്റന്റ് എസ് ശാന്തി എന്നിവർ സംസാരിച്ചു.









0 comments