ad
Deshabhimani

ഫാക്ടറി അസോസിയേഷൻ നിവേദനം നൽകി

കയർ മേഖലയിലെ പ്രശ്നങ്ങൾക്ക് 
പരിഹാരം കാണണം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Feb 10, 2026, 12:18 AM | 1 min read

മുഹമ്മ

കയർ ഉൽപ്പാദന മേഖലയിലെ പ്രശ്നങ്ങൾക്ക് അടിയന്തരമായി പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് മന്ത്രി പി രാജീവിനും കോർപറേഷൻ ചെയർമാനും ചെറുകിട കയർ ഫാക്ടറി അസോസിയേഷൻ ജില്ലാ കമ്മിറ്റി നിവേദനങ്ങൾ നൽകി. ഉൽപ്പാദകർക്ക് ഓർഡറുകൾ ലഭിക്കാത്ത അവസ്ഥ തുടരുകയാണ്. ഇടനിലക്കാർ വഴി വിലകുറച്ച് ഉൽപ്പന്നങ്ങൾ വാങ്ങി കയറ്റുമതി ചെയ്യുന്നു. കയറ്റുമതിക്കാർക്ക് വിദേശത്തുനിന്ന്‌ വരുന്ന ഓർഡറുകൾ മന്ത്രി ഇടപെട്ട് കയർ കോർപ്പറേഷന്‌ കൊടുപ്പിക്കണം. സൊസൈറ്റികൾക്ക് അടിയന്തരമായി എംഡിഎ കൊടുക്കാൻ നടപടിയെടുക്കണം. ചെറുകിട സൊസൈറ്റികൾക്കും മാനേജീരിയൽ സബ്സിഡി കൊടുക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. കയർ കോർപറേഷൻ ഇപ്പോൾ സൊസൈറ്റികൾക്ക് കൊടുക്കാനുള്ള തുക അടിയന്തരമായി നൽകാൻ ഇടപെടുമെന്ന് മന്ത്രി നിവേദക സംഘത്തോട് പറഞ്ഞു. കോർപറേഷന്റെ ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിക്കു കാരണം തൊഴിലുറപ്പ് പദ്ധതിയിൽ പഞ്ചായത്തുകൾക്ക് വലപ്പായ കൊടുത്ത വകയിൽ 48 കോടി രൂപ കിട്ടാനുണ്ടെന്നതാണെന്ന് ചെയർമാൻ ജി വേണുഗോപാൽ നിവേദക സംഘത്തോട് പറഞ്ഞു. ചെറുകിട കയർ ഫാക്ടറി അസോസിയേഷൻ പ്രസിഡന്റ് അഡ്വ. കെ ആർ ഭഗീരഥൻ, ജനറൽസെക്രട്ടറി പി എൻ സുധീർ, പി വി രമേശൻ പി ചിദംബരൻ, പി ജി സതീശൻ, ജമീല പുരുഷോത്തമൻ എന്നിവർ നിവേദക സംഘത്തിൽ ഉണ്ടായിരുന്നു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home