സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണം

ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പട്ടികജാതി വികസന വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ബ്ലോക്കുതല സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണം ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് രജനി ഉദ്ഘാടനംചെയ്യുന്നു
ചാരുംമൂട്
ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പട്ടികജാതി വികസന വകുപ്പിന്റെ നേതൃത്വത്തിൽ ബ്ലോക്കുതല സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണം നടന്നു. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് രജനി ഉദ്ഘാടനംചെയ-്‌തു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ ആർ സുജ അധ്യക്ഷയായി. വികസന സ്ഥിരംസമിതി അധ്യക്ഷ കെ സുമ ഐക്യദാർഢ്യ സന്ദേശം നൽകി. ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ ആർ രാജേഷ്, ചുനക്കര പഞ്ചായത്ത് പ്രസിഡന്റ് കെ ആർ അനിൽകുമാർ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എം ശ്യാമളാദേവി, ശാന്തി സുഭാഷ് എന്നിവർ സംസാരിച്ചു. പക്ഷാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ലഹരിവിരുദ്ധ സെമിനാർ നൂറനാട് അസിസ്‌റ്റന്റ് എക-്‌സൈസ് ഇൻസ-്‌പെക്-ട ർ പി സജികുമാർ നയിച്ചു. പഠനമുറി, സേഫ്, ഭൂരഹിതർക്ക് ഭൂമി വാങ്ങൽ തുടങ്ങിയ പദ്ധതികളിലെ ഗുണഭോക്താക്കളുടെ സംഗമവും ആധാര വിതരണവും നടന്നു.









0 comments