Deshabhimani

സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണം

കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്തിൽ സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണ പരിപാടി ജില്ലാ പഞ്ചായത്ത്  വൈസ്‌പ്രസിഡന്റ് എൻ എസ് ശിവപ്രസാദ് ഉദ്ഘാടനംചെയ്യുന്നു

കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്തിൽ സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണ പരിപാടി ജില്ലാ പഞ്ചായത്ത് വൈസ്‌പ്രസിഡന്റ് എൻ എസ് ശിവപ്രസാദ് ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 16, 2025, 12:14 AM | 1 min read

കഞ്ഞിക്കുഴി

കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്തിൽ പട്ടികജാതി–വർഗ പിന്നാക്ക വകുപ്പുകളുടെയും തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെയും നേതൃത്വത്തിൽ സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണ പരിപാടി സംഘടിപ്പിച്ചു. കഞ്ഞിക്കുഴി ബ്ലോക്കിൽ ചേർന്ന സമ്മേളനം ജില്ലാ പഞ്ചായത്ത് വൈസ്‌പ്രസിഡന്റ് എൻ എസ് ശിവപ്രസാദ് ഉദ്ഘാടനംചെയ്‌തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി ജി മോഹനൻ അധ്യക്ഷനായി. ബ്ലോക്ക് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ അനിത തിലകൻ, ബ്ലോക്ക് പഞ്ചായത്ത്‌ അംഗങ്ങളായ യു എസ് സജീവ്, എസ് ഷിജി, കെ പി വിനോദ് എന്നിവർ സംസാരിച്ചു. ബിഡിഒ സി വി സുനിൽ സ്വാഗതവും പട്ടികജാതി വികസന ഓഫീസർ എം ലിനി നന്ദിയും പറഞ്ഞു. സംരംഭകത്വ സെമിനാറിൽ ബ്ലോക്ക് ഐഇഒ വി എം വരുൺ വിവിധ പദ്ധതികളെക്കുറിച്ച് വിശദീകരിച്ചു. സിഎസ്ഡബ്ല്യു കഞ്ഞിക്കുഴി ബ്ലോക്ക് ഓഫീസർ അഖില്‍ വിശ്വംഭരൻ ക്ലാസെടുത്തു. ചേർത്തല കെവിഎം ആശുപത്രിയുടെ നേതൃത്വത്തിൽ വിവിധ രോഗങ്ങളെക്കുറിച്ച് സ്‌ത്രീകൾക്കായുള്ള അവബോധം ക്ലാസും സംഘടിപ്പിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home