എസ്‌എൻഡിഎസ്‌എസ് വാർഷികം

മരുത്തോർവട്ടം ശ്രീനാരായണധർമ സഹായസംഘം വാർഷികവും സമാധിദിനാചരണവും കേരള സംസ്ഥാന പിന്നാക്കവിഭാഗ വികസന കോർപറേഷൻ ചെയർമാൻ കെ പ്രസാദ് ഉദ്‌ഘാടനംചെയ്യുന്നു
ചേർത്തല
മരുത്തോർവട്ടം ശ്രീനാരായണധർമ സഹായസംഘം 51–-ാം വാർഷികവും സമാധിദിനാചരണവും കേരള സംസ്ഥാന പിന്നാക്കവിഭാഗ വികസന കോർപറേഷൻ ചെയർമാൻ കെ പ്രസാദ് ഉദ്‌ഘാടനംചെയ്‌തു. സംഘം പ്രസിഡന്റ് ബി എസ് ബൈജു അധ്യക്ഷനായി. ചേർത്തല അർബൻ സഹകരണസംഘം പ്രസിഡന്റ് എൻ ആർ ബാബുരാജ് വിദ്യാഭ്യാസ അവാർഡും ചേർത്തല സാന്ത്വനം പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി സെക്രട്ടറി ബി വിനോദ് ഉപഹാരവും വിതരണംചെയ്‌തു. നഗരസഭാ വൈസ്ചെയർമാൻ ടി എസ് അജയകുമാർ, ശിശുക്ഷേമ സമിതി ജില്ലാ ട്രഷറർ കെ പി പ്രതാപൻ, പി ടി സതീശൻ, അനൂപ് ചാക്കോ, സീമ ഷിബു എന്നിവർ സംസാരിച്ചു. കെ പി പ്രതാപനെ പ്രസിഡന്റായി തെരഞ്ഞെടുത്തു.









0 comments