ad
Deshabhimani

ശ്രീനാരായണ ഗുരുവിനെ 
അധിക്ഷേപിച്ചതിൽ പ്രതിഷേധം

ശ്രീനാരായണ ഗുരുവിനെയും എസ്എൻഡിപി യോഗത്തെയും തുടർച്ചയായി 
സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുന്ന നിലപാടുകൾക്കെതിരെ 
കണിച്ചുകുളങ്ങരയിൽ നടന്ന പ്രതിഷേധം
വെബ് ഡെസ്ക്

Published on Sep 26, 2026, 01:45 AM | 1 min read

കണിച്ചുകുളങ്ങര

ശ്രീനാരായണ ഗുരുവിനെയും എസ്എൻഡിപി യോഗത്തെയും സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചതിനെതിരെ കണിച്ചുകുളങ്ങരയിൽ പ്രതിഷേധം. എസ്എൻഡിപി യോഗം കണിച്ചുകുളങ്ങര യൂണിയന്റെ നേതൃത്വത്തിൽ പന്തം കൊളുത്തിപ്രകടനം നടത്തി കോലം കത്തിച്ചു. ഗുരുവിനെ അധിക്ഷേപിച്ച സ്വയം തന്ത്രിയെന്ന്‌ അവകാശപ്പെടുന്ന കെ വി സുഭാഷിനെതിരെ കർശന നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. യൂണിയൻ വൈസ് പ്രസിഡന്റ്‌ പി കെ ധനേശൻ പൊഴിക്കൽ, സെക്രട്ടറി പി എസ് എൻ ബാബു, കൗൺസിലർമാരായ സിബി നടേഷ്, സുനീത് ബാബു, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ്‌ അനിൽ ലാൽ, സെക്രട്ടറി ആര്യൻ ഹരിദാസ്, ഭാരവാഹികളായ സഞ്ജു പോക്കാട്ട്, ബിനു പുതിയവെളി, എം എസ് നടരാജൻ, സിംലാൽ, വനിതാ സംഘം ഭാരവാഹികൾ, വിവിധ ശാഖാഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home