print edition എൽനിനോ വന്നു; അറ്റക്കാമ പൂത്തുലഞ്ഞു

അറ്റക്കാമ മരുഭൂമിയില്‍ പൂക്കള്‍ വിരിഞ്ഞപ്പോള്‍
സാന്റിയാഗോ : ഭൂമിയിലെ ഏറ്റവും വരണ്ട പ്രദേശങ്ങളിലൊന്നായ അറ്റക്കാമ മരുഭൂമി പൂത്തുലഞ്ഞു. അത്യപൂർവമായ പൂക്കളാൽ നിറഞ്ഞ മേഖലയിലേക്ക് സന്ദർശകരുടെ പ്രവാഹം. പസിഫിക് സമുദ്രത്തിൽ രൂപപ്പെട്ട എൽനിനോ പ്രതിഭാസം മൂലം ഉണ്ടായ കനത്ത മഴയെ തുടർന്നാണ് മരുഭൂമി വർണവിസ്‌മയം തീർത്തത്. വടക്കൻ ചിലിയിലുള്ള അറ്റക്കാമ മരുഭൂമിയിൽ മഴ അപൂർമവമാണ്. വാർഷിക മഴ ലഭ്യത 1.3 മില്ലീമീറ്റർ മാത്രം. ചരിത്രത്തിലിതുവരെ മഴ ലഭിക്കാത്ത മേഖലകളുമുണ്ട്. എൽനിനോ ശക്തിപ്പെട്ടതോടെ അറ്റക്കാമയിൽ 18 സെന്റീമീറ്റർ വരെ മഴ ലഭിച്ചു. ഇതോടെ വർഷങ്ങളായി മണ്ണിനടിയിൽ ഉണ്ടായിരുന്ന വിത്തുകൾ മുളപൊട്ടി പുഷ്‌പിക്കുകയായിരുന്നു. ഇരൂനൂറിലധികം ഇനങ്ങളിലുള്ള ചെടികൾ പൂവിട്ടതായി അറ്റക്കാമ ജൈവ വൈവിധ്യവിഭാഗം ഗവേഷകർ പറയുന്നു.










0 comments