ഒ അഷ്‌റഫിനെ അനുസ്‌മരിച്ചു

ആലപ്പുഴ
സിപിഐ എം ആലപ്പുഴ ഏരിയ കമ്മിറ്റി അംഗവും കൊമ്മാടി ലോക്കൽ സെക്രട്ടറിയും നഗരസഭ ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷനുമായിരുന്ന ഒ അഷ്റഫിന്റെ 4– -ാം ചരമവാർഷികദിനം ആചരിച്ചു. അനുസ്മരണ സമ്മേളനം സിപിഐ എം ഏരിയ സെക്രട്ടറി അജയസുധീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കൊമ്മാടി ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച സമ്മേളനത്തില്‍ കെ ജെ പ്രവീൺ അധ്യക്ഷനായി. വി ബി അശോകൻ, നജുമുദീൻ, കെ എക്സ് ജോപ്പൻ, ഹെലൻ ഫെർണാണ്ടസ് എന്നിവർ സംസാരിച്ചു. വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റും സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന ഒ അഷ്റഫിന്റെ 4-ാം ചരമവാർഷിക ദിനം സമിതി ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ആചരിച്ചു. ആലപ്പുഴ ജെൻഡർ പാർക്കിൽ നടന്ന അനുസ്മരണ സമ്മേളനം സംസ്ഥാന ജോയിന്റ് സെക്രട്ടറി ടി വി ബൈജു ഉദ്ഘാടനം ചെയ്തു. ഇഖ്ബാൽ പടിപ്പുര അധ്യക്ഷനായി. ജില്ലാ ജോയിന്റ് സെക്രട്ടറി കെ എക്സ് ജോപ്പൻ മുഖ്യപ്രഭാഷണം നടത്തി. സമിതി നേതാക്കളായ ബി എസ് അഫ്സൽ, മണി മോഹൻ, കെ ആർ ജമീല, ബിജു പൊലൊണിയോ, സാബു മോഹൻദാസ് എന്നിവര്‍ സംസാരിച്ചു.










0 comments