ഡിവൈഎഫ്‌ഐ പ്രതിഷേധിച്ചു

ആലപ്പുഴ
ഗ്യാനേഷ്‌കുമാറിനെതിരെയുള്ള പ്രതിഷേധത്തെത്തുടർന്ന് ഡൽഹിയിൽ എംപിമാരായ എ എ റഹീം, വി ശിവദാസൻ എന്നിവർ അടക്കമുള്ളവരെ അറസ്‌റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ പ്രകടനം നടത്തി. തിരുവന്പാടിയിൽനിന്ന് സീറോ ജങ്‌ഷനിലേക്കായിരുന്നു പ്രകടനം. തുടർന്ന് പ്രതിഷേധയോഗം ചേർന്നു. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി ജെയിംസ് ശമുവേൽ, ജില്ലാ സെക്രട്ടറിയറ്റ് അംഗം അനീഷ് കുര്യൻ തുടങ്ങിയവർ സംസാരിച്ചു. ഡിവൈഎഫ്ഐ മാരാരിക്കുളം ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ കലവൂരിൽ പ്രകടനവും യോഗവും നടത്തി. ബ്ലോക്ക് സെക്രട്ടറി എം എസ് അരുൺ, ട്രഷറർ എസ് അഭിലാഷ് , ജില്ലാകമ്മിറ്റി അംഗം ആർ രഞ്ജിത്ത്, എ അഖിൽ എന്നിവർ സംസാരിച്ചു.










0 comments