ad
Deshabhimani

ദേശീയ നേതാക്കളുടെ അറസ്റ്റിൽ ഡിവൈഎഫ്‌ഐ പ്രതിഷേധിച്ചു

DYFI–SFI

ഡൽഹിയിൽ സമരം ചെയ്ത ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ നടന്ന പ്രകടനം

വെബ് ഡെസ്ക്

Published on Sep 26, 2026, 02:14 AM | 1 min read

കോഴിക്കോട്

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിൽ സമരംചെയ്ത ഡിവൈഎഫ്ഐ– എസ്എഫ്ഐ നേതാക്കളെ അറസ്റ്റ് ചെയ്തതിൽ ഡിവൈഎഫ്‌ഐ പ്രതിഷേധിച്ചു. കോഴിക്കോട് നഗരത്തിൽ പ്രകടനം നടത്തി. ഡൽഹിയിൽ സമരംചെയ്ത ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ്‌ എ എ റഹീം എംപി, എസ്എഫ്ഐ അഖിലേന്ത്യ പ്രസിഡന്റ്‌ ആദർശ് എം സജി, ഡിവൈഎഫ്‌ഐ അഖിലേന്ത്യ ജനറൽ സെക്രട്ടറി ഹിമാഗ്നരാജ് ഭട്ടാചാര്യ, വി ശിവദാസൻ എംപി എന്നിവരെ അതിക്രൂരമായ നിലയിൽ മർദിക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തതിൽ പ്രതിഷേധിച്ചാണ്‌ പ്രകടനം നടത്തിയത്‌. ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്ന്‌ ആരംഭിച്ച പ്രകടനം കെഎസ്ആർടിസി സ്റ്റാൻഡിൽ സമാപിച്ചു. തുടർന്ന് ചേർന്ന യോഗം ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ്‌ ചിന്താ ജെറോം ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറർ കെ എം നിനു അധ്യക്ഷയായി. ജില്ലാ സെക്രട്ടറി കെ അരുൺ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ഫഹദ് ഖാൻ, എൽ യു അഭിധ്, പി ശാരുതി എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home