ad
Deshabhimani

‘മീ​റ്റ്​ ദ ​ഗ്രേ​റ്റ്​ ലീ​ഡേ​ഴ്​​സ്​’
 സംഘടിപ്പിച്ചു

Meet the Great Leaders

സെന്റ്‌ ആൽബർട്‌സ്‌ കോളേജിൽ പ്രൊഫ. കെ വി തോമസ് വിദ്യാധനം ട്രസ്റ്റ് കോളേജ് വിദ്യാർഥികൾക്കുവേണ്ടി സംഘടിപ്പിച്ച ‘മീറ്റ് ദ ഗ്രേറ്റ് ലീഡേഴ്‌സ്' പരിപാടിയിൽ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ സംസാരിക്കുന്നു

വെബ് ഡെസ്ക്

Published on Sep 26, 2026, 02:36 AM | 1 min read

കൊ​ച്ചി


പ്രൊ​ഫ. കെ വി തോ​മ​സ്​ വി​ദ്യാ​ധ​നം ട്ര​സ്​​റ്റിന്റെ നേതൃത്വത്തില്‍ എ​റ​ണാ​കു​ളം ​സെന്റ്​​ ആ​ൽ​ബ​ർ​ട്സ്​ കോ​ളേജ്​ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ​ ‘മീ​റ്റ്​ ദ ​ഗ്രേ​റ്റ്​ ലീ​ഡേ​ഴ്​​സ്​’ ​​പരിപാടി സംഘടിപ്പിച്ചു. സ്പീക്കര്‍ തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്​​ണ​ൻ ഉദ്ഘാടനം ചെയ്തു.


ജി​ല്ല​യി​ലെ 20 കോ​ള​ജു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളെ പ​​ങ്കെ​ടു​പ്പി​ച്ച്​ ന​ട​ത്തി​യ സം​വാ​ദ​ത്തി​ൽ കോട്ടയത്തെ ആ​കാ​ശ​പ്പാ​തമു​ത​ൽ ആ​ന​യി​റ​ങ്ക​ൽ ആ​ന​ത്താ​രി​യി​ലെ 17 വീ​ടു​ക​ൾവ​രെ വി​ഷ​യ​മാ​യി. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍​ ജേ​ക്ക​ബ്​ ജോ​ർ​ജ്​ മോ​ഡ​റേ​റ്റ​റായി.


ച​ട​ങ്ങി​ൽ ആ​ൽ​ബ​ർ​​ട്ട്യ​ൻ​സ്​ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഓ​ഫ്​ മാ​നേ​ജ്​​മെ​ന്റ് ഡ​യ​റ​ക്​​ട​ർ ഫാ. ​ആ​ന്റണി തോ​പ്പി​ൽ അ​ധ്യ​ക്ഷ​നായി. പ്രൊ​ഫ. കെ വി തോ​മ​സ്, വരാപ്പുഴ അ​തി​രൂ​പ​താ വി​കാ​രി ജ​ന​റ​ൽ മോ​ൺ​സി​ഞ്ഞോ​ർ മാ​ത്യു ക​ല്ലി​ങ്ങ​ൾ, കോളേ​ജ്​ പ്രി​ൻ​സി​പ്പ​ൽ ഡോ. ​ജോ​സ​ഫ്​ ജ​സ്​​റ്റി​ൽ റി​ബ​ല്ലോ എന്നിവര്‍ സംസാരിച്ചു. മി​ക​ച്ച ചോ​ദ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചവര്‍ക്ക്​ സ്​​പീ​ക്ക​ർ ഉ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home