എംഎൽഎയുടെ അവഗണനയ്-ക്കെതിരെ ഡിവൈഎഫ്ഐ

തകഴി
കുട്ടനാട്ടിൽ പ്രളയ ദുരിതാശ്വാസ ആനുകൂല്യങ്ങൾ വിതരണം ചെയ്യാത്ത യുഡിഎഫ് സർക്കാരിനും മണ്ഡലത്തിലെ ജനങ്ങളെ ദുരിതത്തിലാക്കി വിദേശത്ത് കഴിയുന്ന കുട്ടനാട് എംഎൽഎ റെജി ചെറിയാനുമെതിരെ ഡിവൈഎഫ്ഐ പ്രതിഷേധം. തകഴി ബ്ലോക്ക് കമ്മിറ്റി ബോട്ട് യാത്ര കാമ്പയിൻ സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ ജി അരുൺകുമാർ ഉദ്ഘാടനംചെയ്തു. ബ്ലോക്ക് സെക്രട്ടറി അജു ആനന്ദ് അധ്യക്ഷനായി. ട്രഷറർ കെ എസ് ശ്രീകാന്ത്, അഖിൽ ഷാജി, ജയപ്രിയ സുനിൽകുമാർ, വിഷ്ണു അജയഘോഷ് തുടങ്ങിയവർ സംസാരിച്ചു. പ്രതിഷേധം ഇന്ന് ആലപ്പുഴ പ്രളയദുരിതത്തിനിരയായ കുട്ടനാട്ടുകാരെ അപമാനിച്ച റെജി ചെറിയാൻ എംഎൽഎയ്‌ക്കെതിരെ പ്രതിഷേധവുമായി ഡിവൈഎഫ-്‌ഐ. ശനിയാഴ്‌ച വൈകിട്ട് കുട്ടനാട്ടിലെ എല്ലാ മേഖല കേന്ദ്രങ്ങളിലും എംഎൽഎയുടെ കോലം കത്തിക്കും. ജില്ലാ സെക്രട്ടറി ജയിംസ് ശമുവേൽ ചന്പക്കുളത്ത് പങ്കെടുക്കും.








0 comments