ad
Deshabhimani

ബീച്ചിൽനിന്ന്‌ ശേഖരിച്ച മാലിന്യം

പ്രവേശനകവാടത്തില്‍ മാലിന്യം കൂട്ടിയിട്ടനിലയിൽ

waste

ഫോര്‍ട്ട് കൊച്ചി ബീച്ചിന്റെ പ്രവേശനകവാടത്തില്‍ മാലിന്യങ്ങള്‍ ശേഖരിച്ച ചാക്കുകള്‍ കൂട്ടിയിട്ടനിലയിൽ

വെബ് ഡെസ്ക്

Published on Sep 26, 2026, 02:38 AM | 1 min read

മട്ടാഞ്ചേരി


അന്താരാഷ്ട്ര ശുചീകരണദിനത്തിന്റ ഭാഗമായി വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഫോർട്ട് കൊച്ചി ബീച്ചില്‍നിന്ന് ശേഖരിച്ച മാലിന്യങ്ങള്‍ നീക്കം ചെയ്യാതെ അധികൃതര്‍.


ബീച്ചിന്റെ പ്രവേശനകവാടത്തില്‍ത്തന്നെ മാലിന്യം ശേഖരിച്ച ചാക്കുകള്‍ അടുക്കിവച്ചിരിക്കുന്നത്‌ ബീച്ച്‌ കാണാൻ എത്തുന്ന സഞ്ചാരികൾക്ക് പ്രായസമുണ്ടാക്കുന്നു. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്, തെർമോകോൾ, റബർ, മത്സ്യബന്ധന വലകൾ, ഗ്ലാസ്, മെറ്റൽ എന്നിങ്ങനെ വേർതിരിച്ച് 67 ചാക്കുകളിലായി ഏകദേശം 1,007 കിലോ മാലിന്യങ്ങളാണ് ശേഖരിച്ചത്. അടിയന്തരമായി മാലിന്യച്ചാക്കുകള്‍ നീക്കംചെയ്യണമെന്നാണ് ആവശ്യം ഉയര്‍ന്നിട്ടുള്ളത്.​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home