മുരിക്കുതറ പാലം തകർന്നു

തകർന്ന മുരിക്കുതറ പാലം
പള്ളുരുത്തി
കുമ്പളങ്ങി പഞ്ചായത്തിലെ മുരിക്കുതറ പാലം തകർന്നു. വ്യാഴം വൈകിട്ട് 4.45ഓടെയാണ് സംഭവം. പാലത്തിലൂടെ ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന യാത്രക്കാരൻ വെള്ളത്തിൽ വീണു.
എട്ട് കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. പാലം തകർന്നതോടെ ഇവരുടെ പുറത്തേക്കുള്ള യാത്ര ദുരിതത്തിലായി. നിലവിൽ രണ്ടു കിലോമീറ്റർ ചുറ്റിസഞ്ചരിച്ചാണ് ഇവർക്ക് പുറത്തേക്കുപോകാൻ കഴിയൂ. പ്രദേശവാസികളുടെ യാത്രാദുരിതത്തിന് അടിയന്തരമായി പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.








0 comments